Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ആർ. ഗൗരിയമ്മ: കേരള രാഷ്ട്രീയത്തിലെ ഇതിഹാസം –വെൽഫെയർ പാർട്ടി

text_fields
bookmark_border
KR Gouri Amma
cancel

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഇതിഹാസ തുല്യയായിരുന്നു കെ.ആർ. ഗൗരിയമ്മയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. കേരളം കണ്ട ഒന്നാമത്തെ സ്ത്രീ വ്യക്തിത്വമായിരുന്നു. ആഴമേറിയ രാഷ്ട്രീയ കാഴ്ചപ്പാടിന്‍റെ ഉടമ.

1999 ലെ ആദിവാസി വിരുദ്ധമായ ഭൂനിയമത്തെ ഏകയായി നിയമസഭയിൽ എതിർത്തത് അവരുടെ വേറിട്ട പോരാട്ട ജീവിതത്തെ അനുസ്മരിപ്പിക്കുന്ന സംഭവമാണ്. മികച്ച ഭരണാധികാരി എന്ന നിലയിലും ജനകീയ നേതാവ് എന്ന നിലയിലും അതുല്യ പ്രതിഭാസമായിരുന്നു ഗൗരിയമ്മ. അവരുടെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്.

ഗൗരിയമ്മയുടെ വിയോഗത്തിൽ വെൽഫെയർ പാർട്ടി അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അവരുടെ ബന്ധുമിത്രാദികളുടെയും രാഷ്ട്രീയ അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - K.R. Gowriamma: The legend of Kerala politics - Welfare Party
Next Story