Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൗരിയമ്മ...

ഗൗരിയമ്മ ​കൊച്ചുമക്കൾക്കൊപ്പം തലസ്ഥാനത്ത്​ ഹാപ്പിയാണ്

text_fields
bookmark_border
k gowri amma
cancel
camera_alt

 തി​രു​വ​ന​ന്ത​പു​ര​ത്ത്​ സ​ഹോ​ദ​രി​പു​ത്രി ഡോ. ​ബീ​നാ​കു​മാ​രി​യ​ു​ടെ വീ​ട്ടി​ൽ കെ.​ആ​ർ. ഗൗ​രി​യ​മ്മ

ആ​ല​പ്പു​ഴ: കെ.​ആ​ർ. ഗൗ​രി​യ​മ്മ വീ​ണ്ടും ത​ല​സ്ഥാ​ന​ത്തെ​ത്തി. ഒ​ന്ന​ര പ​തി​റ്റാ​ണ്ട്​ മു​മ്പ്​ യു.​ഡി.​എ​ഫ്​ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യി​രി​ക്കെ​യാ​ണ്​ അ​വ​സാ​ന​മാ​യി അ​വ​ർ ത​ല​സ്ഥാ​ന​ത്ത്​ താ​മ​സി​ച്ച​ത്. ആ​ല​പ്പു​ഴ ചാ​ത്ത​നാ​​ട്ടെ ക​ള​ത്തി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്ന ഗൗ​രി​യ​മ്മ ശ​നി​യാ​ഴ്​​ച​യാ​ണ്​ അ​നു​ജ​ത്തി ഗോ​മ​തി​യു​ടെ മ​ക​ൾ പ്ര​ഫ. പി.​സി. ബീ​നാ​കു​മാ​രി​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​​ട്ടെ ഉ​ദാ​ര​ശി​രോ​മ​ണി റോ​ഡി​ലെ ത​റ​യി​ൽ വീ​ട്ടി​ൽ എ​ത്തി​യ​ത്.

ബീ​നാ​കു​മാ​രി​യു​ടെ മ​ക​ൾ ഡോ. ​പാ​ർ​വ​തി​യു​ടെ മ​ക്ക​ളാ​യ എ​ട്ട്​ വ​യ​സ്സു​കാ​രി അ​ച്ചു​വും മൂ​ന്ന്​ വ​യ​സ്സു​കാ​ര​ൻ ആ​ദി​യു​മാ​ണ്​ ഗൗ​രി​യ​മ്മ​യു​ടെ കൂ​ട്ടു​കാ​ർ. അ​വ​രു​ടെ ചി​രി​യും ബ​ഹ​ള​വു​മൊ​ക്കെ വ​ല്യ​മ്മ ന​ന്നാ​യി ആ​സ്വ​ദി​ക്കു​ന്നു​ണ്ടെ​ന്ന്​ ബീ​നാ​കു​മാ​രി 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്ത്​ ഡോ​ക്​​ട​ർ​മാ​രാ​യി ജോ​ലി ചെ​യ്യു​ന്ന പാ​ർ​വ​തി​യും ഭ​ർ​ത്താ​വ്​ ജി​തി​നും മ​ക്ക​ളു​മാ​യി വ​രു​ന്ന​ത്​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഗൗ​രി​യ​മ്മ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ എ​ത്തി​യ​ത്. ബീ​നാ​കു​മാ​രി​യു​ടെ ഭ​ർ​ത്താ​വും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന്​ വി​ര​മി​ച്ച ഇ.​എ​ൻ.​ടി സ​ർ​ജ​ൻ ഡോ. ​ഉ​ണ്ണി​കൃ​ഷ്​​ണ​ൻ​കൂ​ടി അ​ടു​ത്തു​ള്ള​തി​നാ​ൽ ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ കു​റ​ച്ചു​കൂ​ടി ശ്ര​ദ്ധ​ന​ൽ​കാ​നും ക​ഴി​യും. ര​ണ്ടു​​ദി​വ​സം​കൊ​ണ്ട്​ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ൽ താ​ൽ​പ​ര്യം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​രു​മാ​യി സം​സാ​രി​ക്കാ​നും താ​ൽ​പ​ര്യ​മു​ണ്ട്.

ബീ​നാ​കു​മാ​രി​യു​ടെ മ​ക​ൻ ടെ​ക്​​നോ​പാ​ർ​ക്കി​ൽ എ​ൻ​ജി​നീ​യ​റാ​യ അ​രു​ണും ഭാ​ര്യ ആ​ർ​ക്കി​ടെ​ക്​​റ്റാ​യ ല​ക്ഷ്​​മി​യും വീ​ട്ടി​ലു​ണ്ട്. ആ​ല​പ്പു​ഴ​യി​ൽ ഗൗ​രി​യ​മ്മ​ക്ക്​ കൂ​ട്ടാ​യി ചേ​ച്ചി ഭാ​ര​തി​യു​ടെ മ​ക​ൾ ഇ​ൻ​ഡ​സും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജോ​ണും ബ്രി​ല്യ​ൻ​റു​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. സി​വി​ൽ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ത​ല​സ്ഥാ​ന​ത്ത്​ എ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KR Gowri Amma
News Summary - KR Gowri amma is happy in Trivandrum with grand children
Next Story