Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
KR Gouri Amma
cancel
Homechevron_rightNewschevron_rightKeralachevron_rightആദ്യമന്ത്രിസഭയിലെ...

ആദ്യമന്ത്രിസഭയിലെ അവസാന കണ്ണിയും ഓർമയായി

text_fields
bookmark_border

കെ.ആർ. ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നഷ്​ടമാക​ുന്നത്​ ആദ്യ മന്ത്രിസഭയിലെ അവസാന കണ്ണിയെ. ആദ്യമന്ത്രി സഭയിലെ ഏക വനിത സാന്നിധ്യം എന്നതിന്​ പുറമെ ജീവിച്ചിരുന്ന ഒരേയൊരു വ്യക്തികൂടിയായിരുന്നു ഇവർ. ഇ.എം.എസ്​ നേതൃത്വം നൽകിയ പ്രഥമ കേരള മന്ത്രിസഭയിൽ റവന്യൂ, എക്​സൈസ്​, ​േദവസ്വം വകുപ്പുകളുടെ മന്ത്രിയായിരുന്നു ഗൗരിയമ്മ.

ഇ.എം.എസ്​ നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ മന്ത്രിസഭയിൽ സി. അച്യുത മേനോർ, കെ.പി. ഗോപാലൻ, ​ജോസഫ്​ മുണ്ടശേരി, ടി.വി. തോമസ്​, പി.കെ. ചാത്തൻ മാസ്റ്റർ, ടി.എ. മജീദ്​, കെ.സി. ജോർജ്​, വി.ആർ. കൃഷ്​ണയ്യർ, എ.ആർ. മേനോർ എന്നിവരായിരുന്ന കെ.ആർ. ഗൗരിയമ്മയെ കൂടാതെ മറ്റംഗങ്ങൾ. 2014ൽ വി.ആർ. കൃഷ്​ണയ്യർ വിടപറഞ്ഞതോടെ കെ.ആർ. ഗൗരിയമ്മ മാത്രമായി ആദ്യ മന്ത്രിസഭയിലെ വിപ്ലവ താരകം.

കേരള രാഷ്​ട്രീയ ചരിത്രത്തിലെ സ്​ത്രീ പ്രാതിനിധ്യത്തിൽ ഏറ്റവും ശ്രദ്ധേയയായ ഗൗരിയമ്മ ഇന്ത്യയിൽതന്നെ കൂടുതൽ കാലം സംസ്​ഥാന മന്ത്രിപദവിയിലിരുന്ന വനിതക്കുള്ള റെക്കോർഡും സ്വന്തമാക്കിയിരുന്നു. നിയമസഭയിൽ രണ്ടുതവണ ചേർത്തല നിയോജക മണ്ഡലത്തെയും എട്ടുതവണ അരൂർ നിയോജക മണ്ഡലത്തെയും പ്രതിനിധീകരിച്ചു.

വിദ്യാർഥി രാഷ്​ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഗൗരിയമ്മ1946ൽ കമ്യൂണിസ്റ്റ്​ പാർട്ടിയിൽ ചേർന്ന്​ പ്രവർത്തിക്കാൻ ആരംഭിച്ചു. തൊഴിലാളി -കർഷക പ്രക്ഷോഭങ്ങളിൽ അണിനിരന്നതിന്​​ സമാനതകളില്ലാത്ത അക്രമങ്ങൾ നേരിടുകയും നിരവധി തവണ തടവുശിക്ഷ നേരിടുകയും ചെയ്​തു.

1948ൽ തിരു-കൊച്ചി നിയമസഭയിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെ​ട്ടെങ്കിലും 1952ൽ തിരു -കൊച്ചി സഭയിലേക്കു തന്നെ നടന്ന തെരഞ്ഞെടുപ്പിൽ കന്നിവിജയം സ്വന്തമാക്കി. 1954ലും ജയം ആവർത്തിച്ചു. കേരള നിയമസഭയിലേക്ക്​ ആദ്യമായി നടന്ന 1957ലെ തെരഞ്ഞെടുപ്പിൽ ചേർത്തലയിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KR Gouri AmmaFirst Namboodiripad ministry
News Summary - KR Gouri Amma the Minister First Namboodiripad ministry
Next Story