Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.​ആ​ർ. ഗൗ​രി​യ​മ്മ...

കെ.​ആ​ർ. ഗൗ​രി​യ​മ്മ -നി​യ​മ​സ​ഭ​യി​ലെ ഒ​റ്റ​യാ​ൻ പോ​രാ​ളി

text_fields
bookmark_border
കെ.​ആ​ർ. ഗൗ​രി​യ​മ്മ -നി​യ​മ​സ​ഭ​യി​ലെ ഒ​റ്റ​യാ​ൻ പോ​രാ​ളി
cancel

കേ​ര​ള നി​യ​മ​സ​ഭ അ​ത്യ​പൂ​ർ​വ​മാ​യി മാ​ത്രം സം​ഭ​വി​ക്കു​ന്ന ഒ​രു കാ​ഴ്​​ച​ക്ക്​ സാ​ക്ഷി​യാ​വു​ന്നു. സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ഒ​രു ബി​ല്ലി​ന്​ അ​നു​കൂ​ല​മാ​യി 138 അം​ഗ​ങ്ങ​ളും വോ​ട്ടു ചെ​യ്യു​ന്നു. ഒ​രാ​ളൊ​ഴി​കെ. ആ ​ബി​ല്ല്​ നി​യ​മ​മാ​കു​മ്പോ​ഴും ഒ​റ്റ​ക്ക്​ നി​ന്ന്​ അ​തി​ലെ നീ​തി​കേ​ട്​ ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്​ കെ.​ആ​ർ. ഗൗ​രി​യ​മ്മ മാ​ത്ര​മാ​യി​രു​ന്നു.

ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി അ​വ​രി​ൽ നി​ന്ന്​ ആ​രും അ​പ​ഹ​രി​ച്ചെ​ടു​ക്കാ​തി​രി​ക്കാ​ൻ 1975 ൽ ​കൊ​ണ്ടു​വ​ന്ന ഭൂ​സം​ര​ക്ഷ​ണ നി​യ​മം തി​രു​ത്തി​യെ​ഴു​തു​ന്ന ബി​ല്ലാ​യി​രു​ന്നു അ​ത്.

ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി കൈ​യേ​റ്റ​ക്കാ​ർ​ക്ക്​ സ്വ​ന്ത​മാ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ ആ ​ബി​ല്ലി​നു പി​ന്നി​ൽ കൈ​യേ​റ്റ​ക്കാ​രു​ടെ ര​ഹ​സ്യ​നീ​ക്ക​മു​ണ്ടെ​ന്നാ​യി​രു​ന്നു ഗൗ​രി​യ​മ്മ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. 'നി​ങ്ങ​ളെ​െൻറ ക​റു​ത്ത മ​ക്ക​ളെ ചു​ട്ടു​തി​ന്നി​ല്ലേ..' എ​ന്ന്​ കാ​ടി​െൻറ മ​ക്ക​ൾ​ക്കാ​യി ക​വി​ത​യെ​ഴു​തി​യ ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്​​ണ​ൻ പോ​ലും ആ ​ബി​ല്ലി​ന്​ അ​നു​കൂ​ല​മാ​യ​പ്പോ​ഴാ​ണ്​ ഗൗ​രി​യ​മ്മ ഒ​റ്റ​യാ​ൻ പോ​രാ​ളി​യാ​യി നി​ന്ന​ത്​ എ​ന്ന​ത്​ ച​രി​ത്രം എ​ന്നും ഒാ​ർ​ത്തു​വെ​ക്കും.

2001ൽ ​സെ​ക്ര​േ​ട്ട​റി​യ​റ്റി​ന് മു​ന്നി​ൽ അ​ഭ​യാ​ർ​ഥി​ക​ളെ​പ്പോ​ലെ കു​ടി​ലു​ക​ൾ കെ​ട്ടി ആ​ദി​വാ​സി​ക​ൾ സ​മ​രം ന​ട​ത്തി​യ​പ്പോ​ഴും ഗൗ​രി​യ​മ്മ അ​വ​ർ​ക്കൊ​പ്പം നി​ല​കൊ​ണ്ടു.

Show Full Article
TAGS:kr gouri amma kerala legislative assembly 
News Summary - kr gouri amma single man army
Next Story