Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലേത്​ പലിശ...

കേരളത്തിലേത്​ പലിശ നൽകാൻ കടം വാങ്ങുന്ന സർക്കാർ -കെ. ശങ്കരനാരായണൻ

text_fields
bookmark_border
KPSTA Meeting
cancel
കണ്ണൂർ: കടം വാങ്ങിയ പണത്തി​​െൻറ പലിശ നൽകാൻ പണം കടം വാങ്ങുന്ന സർക്കാറാണ്​ കേരളം ഭരിക്കുന്നതെന്ന്​ മഹാരാഷ്​ട്ര മുൻ ഗവർണർ -കെ. ശങ്കരനാരായണൻ. കേരള പ്രദേശ്​ സ്​കൂൾ ടീച്ചേഴ്​സ്​ അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ബജറ്റ്പ്രസംഗംപോലും സാഹിത്യ സമ്മേളനമാക്കിമാറ്റിയ കഴിവുകെട്ട ധനമന്ത്രിയാണ് കേരളത്തിലുള്ളത്. കേരളത്തെ രക്ഷിക്കണമെന്ന്​ ആഗ്രഹമുണ്ടെങ്കിൽ വിവരമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തോമസ്​ ​െഎസക്കിനോട്​ നാളെമുതൽ വരേണ്ടതില്ല എന്നു​പറഞ്ഞാൽ മതിയെന്നും ശങ്കരനാരായണൻ പറഞ്ഞു. ഭാരതത്തിലാകെ ജനാധിപത്യവും മതേതരത്വവും ധ്വംസിക്കുന്ന ഒരു സർക്കാറാണുള്ളത്. കോൺഗ്രസാണെങ്കിൽ ചരിത്രത്തിൽ ഇത്രയധികം ക്ഷീണിച്ച കാലഘട്ടമുണ്ടായിട്ടില്ല. ഇൗ അവസ്ഥയിൽനിന്ന്​ ഭാരതത്തെ മോചിപ്പിക്കുന്നതിന്​ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ അധ്യാപകസമൂഹം മുന്നോട്ടുവരണമെന്നും ശങ്കരനാരായണൻ പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsK SankaranarayananKPSTA Meeting
News Summary - KPSTA Meeting K Sankaranarayanan -Kerala News
Next Story