കെ.പി.എസ്.ടി.എ: അബ്ദുൽ മജീദ് പ്രസിഡന്റ്; അരവിന്ദൻ ജന. സെക്രട്ടറി
text_fieldsകെ. അബ്ദുൽ മജീദ്, പി.കെ അരവിന്ദൻ
പാലക്കാട്: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന സമ്മേളനം സമാപിച്ചു. നിയമനം ലഭിച്ച എല്ലാ അധ്യാപകർക്കും അംഗീകാരവും ആനുകൂല്യവും നൽകണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ദിവസവേതന വ്യവസ്ഥയിൽ അധ്യാപകരെ നിയമിക്കുന്ന നടപടി നിർത്തണം. ഉച്ചഭക്ഷണത്തുക കാലാനുസൃതമായി പരിഷ്കരിക്കണം. ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെ പൂർണമായും ക്ലാസ് ചാർജിൽനിന്ന് ഒഴിവാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. യാത്രയയപ്പ് യോഗം ഡോ. പി. സരിൻ ഉദ്ഘാടനം ചെയ്തു. വി.എം. ഫിലിപ്പച്ചൻ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പി.വി. ഷാജു മോൻ അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ: കെ. അബ്ദുൽ മജീദ്(പ്രസി), പി.കെ. അരവിന്ദൻ(ജന. സെക്ര), വട്ടപ്പാറ അനിൽകുമാർ (ട്രഷ), എൻ. ശ്യാംകുമാർ(സീനിയർ വൈസ് പ്രസി), വി.എം. ഫിലിപ്പച്ചൻ(അസോ. ജന. സെക്ര), ടി.എ. ഷാഹിദ റഹ്മാൻ, എൻ. ജയപ്രകാശ്, കെ. രമേശൻ, പി.വി. ഷാജിമോൻ, എൻ. രാജ്മോഹൻ, ബി. സുനിൽകുമാർ, വി. മണികണ്ഠൻ(വൈസ് പ്രസി), ബി. ബിജു, വി.ഡി. എബ്രഹാം, കെ. സുരേഷ്, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, ജി.കെ. ഗിരിജ, പി.വി. ജ്യോതി, പി.എസ്. ഗിരീഷ്‍കുമാർ, സാജു ജോർജ്(സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

