കെ.പി.സി.സി പുനഃസംഘടന: അതൃപ്തി തുറന്നടിച്ച് മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: ജംബോ കമ്മിറ്റിക്കും ജനപ്രതിനിധികളുടെ പാർട്ടി ഭാരവാഹിത്വത്തിനു മെതിരെ തുറന്നടിച്ച് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി.സി.സിയെ നയിക്കേണ്ടത് ആൾക്കൂട്ടമല്ലെന്നും പ്രവർത്തിക്കാൻ സമയമുള്ളവരാണ് ഭാരവാഹികളാകേണ്ടതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എം.പിമാർക്ക് പാർലമെൻറിലെയും മണ്ഡലത്തിലെയും പ്രവർത്തനം കഴിഞ്ഞാൽ പാർട്ടി ഭാരവാഹിയെന്ന നിലയിൽ പ്രവർത്തിക്കാൻ സമയം കിട്ടില്ല. പാർട്ടിയുടെ അംഗബലം കുറവായതിനാൽ മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി എം.പിമാർ പാർലമെൻറിൽ കൂടുതൽ സജീവമാകേണ്ടതുണ്ട്. എം.എൽ.എമാരെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പിന് ഒരുവർഷം മാത്രമാണുള്ളത്. അതിനാൽ മണ്ഡലത്തിലെ പ്രവർത്തനത്തോടൊപ്പം സംഘടനാപ്രവർത്തനവും മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമോയെന്ന് സംശയമുണ്ട്.
ഗുണപരമായ മാറ്റമാണ് പാർട്ടിയിലുണ്ടാകേണ്ടത്. എം.പിമാരും എം.എൽ.എമാരും നല്ല നേതൃപാടവവും കാര്യശേഷിയും ഉള്ളവരാണെന്നതിൽ തർക്കമില്ല. എന്നാൽ, ഒരു എം.പിക്ക് എട്ടുമാസേത്താളം പാർലമെൻറ് സമ്മേളനമുണ്ടാകും. നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്കും പ്രഥമപരിഗണന നൽകേണ്ടതുമുണ്ട്. അങ്ങനെ ചെയ്തിെല്ലങ്കിൽ പിന്നീട് ജയിക്കാനുമാവില്ല. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ എം.എൽ.എമാരും മണ്ഡലത്തിൽ കൂടുതൽ സമയം ചെലവിടേണ്ട സാഹചര്യമാണ്. അതിനുപുറമേ സംഘടനാപ്രവർത്തനത്തിന് എങ്ങനെ സാധിക്കും? പ്രസിഡൻറ് എന്ന നിലയിൽ താൻ ഏൽപ്പിക്കുന്ന ഉത്തരവാദിത്തം അവർക്കെങ്ങനെ അതേനിലയിൽ നടപ്പാക്കാനാവും? ഈയൊരു അനിവാര്യ സാഹചര്യം അവരെല്ലാം അംഗീകരിക്കേണ്ടേ? തനിക്ക് ആരോടും വിരോധമില്ല.
കെ.പി.സി.സി പുനഃസംഘടനയിൽ എ.കെ. ആൻറണിയും തെന്നല ബാലകൃഷണ്പിള്ളയും ഒഴികെയുള്ള എല്ലാ മുൻ കെ.പി.സി.സി പ്രസിഡൻറുമാരും പട്ടിക നൽകിയിരുന്നു. നിർദേശിച്ചിട്ടുള്ള ഒാരോ പേരിനോടും ചേർന്ന് തെൻറ അഭിപ്രായവും രേഖപ്പെടുത്തിയാണ് പട്ടിക ഹൈകമാൻഡിന് ൈകമാറിയത്. പുനഃസംഘടന എങ്ങനെ വേണമെന്ന തെൻറ നിർദേശവും അറിയിച്ചു.
പി.എസ്.സിയുടെ വിശ്വാസ്യതയിലുണ്ടായ തകർച്ച, കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പ്, വാളയാർ കേസന്വേഷണ വീഴ്ച എന്നിവ ചൂണ്ടിക്കാട്ടി ഇൗമാസം 20ന് സെക്രേട്ടറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാർച്ചും ധർണയും സംഘടിപ്പിക്കാൻ ഡി.സി.സി പ്രസിഡൻറുമാരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. വാർഡ് കമ്മിറ്റികൾ ഇൗമാസം 31നകം പുനഃസംഘടിപ്പിക്കും.
ഇൗമാസം 15നും ജനുവരി 16നും മധ്യേ ഭവനസന്ദർശനവും നിശ്ചയിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നുമുതൽ 28 വരെ ജില്ലതല പ്രചാരണജാഥകൾ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
