Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമനുഷ്യനെ വിഭജിക്കുന്ന...

മനുഷ്യനെ വിഭജിക്കുന്ന ശ്രമങ്ങ​ളെ പ്രതിരോധിക്കും -കെ.പി.എം.എസ്

text_fields
bookmark_border
kpms
cancel
camera_alt

കെ.പി.എം.എസ്​ സംസ്ഥാന സ​േമ്മളന ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം കോട്ടയം കെ.പി.എസ്​ മേനോൻ ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്​ഘാടനം ചെയ്യുന്നു

കോട്ടയം: മനുഷ്യനെ വിഭജിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾക്ക് ഇന്ന് മതങ്ങളുടെ പിന്തുണ കിട്ടുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കാൻ കെ.പി.എം.എസ് മുന്നിലുണ്ടാകുമെന്നും ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെ.പി.എം.എസ്​ സുവർണ ജൂബിലിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയത്ത്​ കെ.പി.എസ്​ മേനോൻ ഹാളിൽ നടത്തിയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആശയങ്ങൾക്കും സംവാദങ്ങൾക്കും ഇടനൽകി കേരളത്തി​െൻറ പുരോഗമന മതേതര പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്ന രാഷ്്​ട്രീയ നവോത്ഥാനത്തിന് യോജിച്ച പരിശ്രമമുണ്ടാകണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സുവർണജൂബിലി ആഘോഷത്തി​െൻറ ഭാഗമായി 2022 മാർച്ചിൽ കോഴിക്കോട്​ കടപ്പുറത്ത് പത്തുലക്ഷം പേരെ പങ്കെടുപ്പിച്ച് സുവർണജൂബിലി സമാപനസംഗമം നടത്തും. ഇതിന്​ മുന്നോടിയായി 20 ദിവസത്തെ വിളംബര ജാഥ നടത്തുമെന്നും സമ്മേളനത്തിൽ അറിയിച്ചു.

പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ്​ എൽ. രമേശൻ അധ്യക്ഷത വഹിച്ചു.

എൽ. രമേശൻ പ്രസിഡൻറ്​; പുന്നല ശ്രീകുമാർ ജന. സെക്രട്ടറി

കോട്ടയം: കേരള പുലയർ മഹാസഭ (കെ.പി.എം.എസ്​) സംസ്ഥാന പ്രസിഡൻറായി എൽ. രമേശനെയും ജനറൽ സെക്രട്ടറിയായി പുന്നല ശ്രീകുമാറിനെയും തെരഞ്ഞെടുത്തു.

കെ.പി.എം.എസ്​ സംസ്ഥാന പ്രസിഡൻറ്​ എൽ. രമേശൻ, ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ

മറ്റ്​ ഭാരവാഹികൾ: ബൈജു കലാശാല (ട്രഷ.), പി. ജനാർദനൻ (വർക്കിങ് പ്രസി.​), സാബു കരിശേരി (സംഘടന സെക്ര.), അഡ്വ. എ. സനീഷ് കുമാർ (വൈ.പ്രസി.), പി.വി. ബാബു (വൈ.പ്രസി.), സുജ സതീഷ് (വൈ.പ്രസി.), വി. ശ്രീധരൻ, പ്രശോഭ്​ ഞാവേലി (അസി.സെക്ര.), അനിൽ ബഞ്ചമിൻപാറ (അസി. സെക്ര.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punnala sreekumarKPMS
News Summary - KPMS will resist attempts to divide
Next Story