Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.പി.സി.സിയുടെ 'സമരാഗ്നി' കേരളപര്യടനം ജനുവരി 21 മുതൽ

text_fields
bookmark_border
കെ.സുധാകരനും വി.ഡി.സതീശനും സംയുക്തമായി ജാഥ നയിക്കും
congress
cancel

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ ബഹുജനറാലി സംഘടിപ്പിക്കാൻ കെ.പി.സി.സി എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. ജനുവരി 21ന് 'സമരാഗ്നി' എന്ന പേരിൽ 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്താനാണ് തീരുമാനം. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംയുക്തമായാണ് ജാഥ നയിക്കുക.

ജനുവരി 21ന് കാസര്‍കോഡ് ജില്ലയില്‍ നിന്ന് ആരംഭിച്ച് ഫെബ്രുവരി അവസാനം തിരുവനന്തപുരം ജില്ലയില്‍ സമാപിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. ജാഥയുടെ ക്രമീകരണങ്ങള്‍ക്കായി ജനുവരി 3,4,5 തീയതികളില്‍ ജില്ലാതല നേതൃയോഗ ങ്ങള്‍ സംഘടിപ്പിക്കും. അതിൽ കെ.പി.സി.സിയുടെ ഒരു സംഘം പങ്കെടുക്കും. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ അതത് ജില്ലകളുടെ പുറത്തുള്ള 140 പേര്‍ക്ക് ചുമതലയും നല്‍കും.

തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടാന്‍ 20 വാര്‍ റൂമുകള്‍ ലോക്സഭാ മണ്ഡലാടിസ്ഥാനത്തില്‍ തുറക്കും. കെ.പി.സി.സി.യില്‍ സെന്‍ട്രല്‍ വാര്‍ റൂമും പ്രവര്‍ത്തിക്കുമെന്ന് നേതൃത്വം അറിയിച്ചു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KPCC's 'Samaragni' Kerala tour from 21st January
Next Story