Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാര്യക്ഷമമായി...

കാര്യക്ഷമമായി പ്രവർത്തിച്ചില്ലെങ്കിൽ സ്ഥാനം പോകുമെന്ന്​ ഡി.സി.സി പ്രസിഡന്‍റുമാർക്ക്​ കെ.പി.സി.സിയുടെ മുന്നറിയിപ്പ്​

text_fields
bookmark_border
K Sudhakaran
cancel

തിരുവനന്തപുരം: കാര്യക്ഷമമായി പ്രവർത്തിച്ചില്ലെങ്കിൽ സ്ഥാനം പോകുമെന്ന്​ ഡി.സി.സി പ്രസിഡന്‍റുമാർക്ക്​ മുന്നറിയിപ്പുമായി കെ.പി.സി.സി. നല്ല പ്രവർത്തനം​ ഉണ്ടായില്ലെങ്കിൽ കാലവധി തീരും മുമ്പ്​ മാറ്റും. ഇതുസംബന്ധിച്ച മാനദണ്ഡങ്ങൾ ഡി.സി.സി പ്രസിഡന്‍റുമാരുടെ ക്യാമ്പിൽ അറിയിക്കും.

കോൺഗ്രസിൽ ഭാരവാഹിത്വം അലങ്കാരമായി കൊണ്ടു നടക്കുന്നവർ ഇനിയുണ്ടാവില്ലെന്ന്​ ടി.സിദ്ദിഖ്​ എം.എൽ.എയും പറഞ്ഞു. ഡി.സി.സി തെരഞ്ഞെടുപ്പിനെ തുടർന്ന്​ സംസ്ഥാന ​കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. എ,ഐ ഗ്രൂപ്പ​ുകൾ ഒരുപോലെ പുനഃസംഘടനക്കെതിരെ രംഗത്തെത്തിയിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രമേശ്​ ചെന്നിത്തലയുമെല്ലാം പരസ്യമായി തന്നെ പട്ടികക്കെതിരെ വിമർശനം ഉന്നയിച്ചു. ഇതിന്​ പിന്നാലെയാണ്​ ഡി.സി.സി അംഗങ്ങൾക്ക്​ മുന്നറിയിപ്പുമായി കെ.പി.സി.സി രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K.SUDAKARAN
News Summary - KPCC warns DCC presidents to step down if they do not work effectively
Next Story