Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി ചർച്ച:...

മുഖ്യമന്ത്രി ചർച്ച: ഒടുവിൽ അച്ചടക്കവടിയുമായി കെ.പി.സി.സി

text_fields
bookmark_border
മുഖ്യമന്ത്രി ചർച്ച: ഒടുവിൽ അച്ചടക്കവടിയുമായി കെ.പി.സി.സി
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച പ​രി​ധി​വി​ട്ട് ​ചേ​രി​പ്പോ​രി​ലേ​ക്ക്​ വ​ഴി​മാ​റി​യ​തോ​ടെ വ​ടി​യെ​ടു​ത്ത്​ കെ.​പി.​സി.​സി. മു​ഖ്യ​മ​ന്ത്രി​യെ നി​ശ്ച​യി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ര്‍ത്ത​ക​രും സം​ഘ​ട​ന​ക്ക് പൊ​തു​സ​മൂ​ഹ​ത്തി​ല്‍ അ​വ​മ​തി​പ്പു​ണ്ടാ​ക്കും​വി​ധം പ​ത്ര-​ദൃ​ശ്യ-​സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ള്‍പ്പെ​ടെ ​പ്ര​സ്താ​വ​ന ന​ട​ത്ത​രു​തെ​ന്നും ഇ​ത്ത​രം പ്ര​തി​ക​ര​ണ​ങ്ങ​ൾ അ​ച്ച​ട​ക്ക ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നു​മാ​ണ്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ സ​ണ്ണി ജോ​സ​ഫി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍ കോ​ണ്‍ഗ്ര​സ് അ​ണി​ക​ളി​ലും യു.​ഡി.​എ​ഫി​നെ പി​ന്തു​ണ​ച്ച ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ലും ക​ടു​ത്ത അ​സം​തൃ​പ്തി​യാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ച​ര്‍ച്ച​ക​ളി​ല്‍നി​ന്ന് പി​ന്തി​രി​യാ​ന്‍ എ.​ഐ.​സി.​സി​യും ക​ര്‍ശ​ന നി​ർ​ദേ​ശം ന​ല്‍കി. ഇ​ത്​ മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ അ​ത്ത​രം ന​ട​പ​ടി​ക​ള്‍ ചി​ല​ര്‍ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ര്‍ശ​ന നി​ർ​ദേ​ശം ന​ല്‍കാ​ന്‍ കെ.​പി.​സി.​സി വീ​ണ്ടും നി​ര്‍ബ​ന്ധി​ത​മാ​യ​തെ​ന്നും സ​ണ്ണി ജോ​സ​ഫ് ​പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

നേ​താ​ക്ക​ളെ പി​ന്തു​ണ​ച്ചു​ള്ള പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ൾ ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ചെ​ങ്കി​ലും സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച സ​ജീ​വ​മാ​ണ്. സാ​മൂ​ഹി​ക​മാ​ധ്യ​മ പ​രാ​മ​ർ​ശ​ങ്ങ​ൾ പ​രി​ധി​വി​ട്ട​​തോ​ടെ ‘അ​പ​കീ​ർ​ത്തി​ക​ര​മാ​കു​ന്നു’ എ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ഡി.​ജി​പി​ക്ക്​ കെ.​പി.​സി.​സി പ​രാ​തി ന​ൽ​കു​ന്ന​തി​ൽ​വ​​രെ കാ​ര്യ​ങ്ങ​ളെ​ത്തി​യി​രു​ന്നു. നേ​താ​ക്ക​ളു​ടെ ചി​ത്ര​മ​ട​ക്കം ഉ​പ​യോ​ഗി​ച്ച് ഭാ​വി​മു​ഖ്യ​മ​ന്ത്രി​യെ​ന്നു പു​ക​ഴ്ത്തി​യു​ള്ള കു​റി​പ്പു​ക​ളും റീ​ലു​ക​ളും വ്യാ​പ​ക​മാ​ണ്.

ഇ​പ്പോ​ൾ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ന്നു​ണ്ടെ​ങ്കി​യും ച​ർ​ച്ച​ക​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട​തി​ൽ സ​ണ്ണി ജോ​സ​ഫി​ന്‍റെ വ്യ​ക്​​ത​ത​യി​ല്ലാ​ത്ത പ്ര​തി​ക​ര​ണ​ങ്ങ​ളും കാ​ര​ണ​മാ​യെ​ന്ന വി​മ​ർ​ശ​നം കോ​ൺ​ഗ്ര​സി​ലു​ണ്ട്. കെ.​സി.​ വേ​ണു​ഗോ​പാ​ലി​​ന്‍റെ പേ​ര്​ ഉ​യ​ർ​ന്നു​ കേ​ൾ​ക്കു​ന്ന​തി​നെ കു​റി​ച്ച ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ലെ ചോ​ദ്യ​ത്തി​ന്​ സാ​ധ്യ​ത ത​ള്ളാ​തെ​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റി​​ന്‍റെ പ്ര​തി​ക​ര​ണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCCDiscussionchiefministerKerala Assembly Election 2026Congress
News Summary - KPCC wants to avoid discussion about the Chief Minister
Next Story