കെ.പി.സി.സി സെക്രട്ടറിമാരുടെ പ്രഖ്യാപനം വൈകിയേക്കും
text_fieldsതിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടറിമാരുടെ പ്രഖ്യാപനം വൈകുമെന്ന് സൂചന. രണ്ട് ഘട്ടമായി പ്രഖ്യാപിക്കുമെന്നാണ ് വിവരം. വര്‍ക്കിങ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ട്രഷറര്‍, ജനറല്‍ സെക്രട്ടറി എന്നിവരെ മാത്രം ആദ്യം പ്രഖ്യാപി ക്കും. ജംബോ പട്ടികയെന്ന ആക്ഷേപം ഒഴിവാക്കാനാണ് പുതിയ നീക്കം.
വൈസ്പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറിമാരുള്‍പ്പെടെ കെ.പി.സി.സി തയാറാക്കിയ ഭാരവാഹികളുടെ എണ്ണം 80 കവിഞ്ഞിരുന്നു. ഈ ജംബോ പട്ടികക്കെതിരെ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് രണ്ട് ഘട്ടമായി പ്രഖ്യാപിക്കണമെന്ന ആലോചന ഉയര്‍ന്നത്. സെക്രട്ടറിമാരുടെയും കെ.പി.സി.സി നിര്‍വാഹക സമിതിയംഗങ്ങളുടെയും പട്ടികയാണ് രണ്ടാംഘട്ടത്തിൽ പ്രഖ്യാപിക്കുക.
അതിനിടെ എ.ഐ.സിസി. ജനറല്‍ സെക്രട്ടറി ഉമ്മൻ ചാണ്ടി ഞായറാഴ്ച ഡൽഹിയിലെത്തി. കേരളത്തിലെ സാഹചര്യം സോണിയ ഗാന്ധിയുമായി ചർച്ച ചെയ്തേക്കുമെന്നാണ് സൂചന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
