ലോക്സഭ തെരഞ്ഞെടുപ്പ്: നാലിടത്ത് കനത്ത മത്സരം; 20 മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കുമെന്ന് കെ.പി.സി.സി
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ നാലിടത്ത് കനത്ത മത്സരമെന്ന് കെ.പി.സി.സി വിലയിരുത്തൽ. ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങളിലാണ് കനത്ത മത്സരം നടന്നത്. എന്നാലും കേരളത്തിൽ 20 സീറ്റുകളിലും യു.ഡി.എഫ് വിജയിക്കുമെന്നും യോഗത്തിൽ വിലയിരുത്തി.
കടുത്ത മത്സരം നടന്ന നാലു മണ്ഡലങ്ങളിൽ ഭൂരിപക്ഷം കുറയുമെങ്കിലും വിജയം ഉറപ്പാണെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്ത്നിന്ന് വലിയ വീഴ്ചയുണ്ടായി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ നല്ലൊരു വിഭാഗം കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവികളാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.
വടകരയിൽ ഷാഫി പറമ്പിലിന് എതിരായ വർഗീയ പ്രചാരണങ്ങളെ ഒറ്റക്കെട്ടായി ചെറുക്കാനും യോഗം തീരുമാനിച്ചു. അതിന്റെ ഭാഗമായി 11ാം തീയതി വടകരയിൽ ഷാഫിക്ക് പിന്തുണയുമായി യു.എഡി.എഫിന്റെ നേതൃത്വത്തിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കും. തൃശൂരിൽ കെ. മുരളീധരന് വിജയം ഉറപ്പാണെന്നും എം.എം. ഹസൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

