Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യോഗ്യതയില്ലാത്തവർ നേതാക്കളായതിൽ പ്രവർത്തകർക്ക് നിരാശ -കെ. മുരളീധരൻ
text_fieldsbookmark_border
തിരുവനന്തപുരം: യോഗ്യതയില്ലാത്തവർ നേതാക്കളായതിൽ പ്രവർത്തകർക്ക് നിരാശയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.എൽ.എ. ഭാരവാഹിത്വത്തിലേക്ക് എത്തുന്നവരുടെ യോഗ്യത പരിശോധിക്കണമെന്നും മുരളീധരൻ പറഞ്ഞു.
കേരളത്തിൽ എല്ലാ തലത്തിലും ഈ നിരാശ പ്രകടമാണ്. ഊർജസ്വലമായി പ്രവർത്തിക്കുന്നവരെ ഭാരവാഹികളാക്കണം. ഇതിന് രോഗമറിഞ്ഞ് ചികിത്സ വേണം. തൊലിപ്പുറ ചികിത്സ കൊണ്ട് കാര്യമുണ്ടാകില്ല. ആഴത്തിൽ ചിന്തിച്ച് വേണം കെ.പി.സി.സി പുനഃസംഘടന നടത്തേണ്ടത്. ഇക്കാര്യത്തിൽ ധൃതി വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് പുതിയ കമ്മിറ്റിയാകണം നേതൃത്വം നൽകേണ്ടത്. സംഘടനാ തെരഞ്ഞെടുപ്പ് നടക്കണമെന്നാണ് ആഗ്രഹമെന്നും മീഡിയ വണിന് നൽകിയ അഭിമുഖത്തിൽ കെ. മുരളീധരൻ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
