കെ.പി.സി.സി പുനഃസംഘടന: ചർച്ച ഡൽഹിയിലേക്ക്
text_fieldsതിരുവനന്തപുരം: സംഘടന പുനഃസംഘടനയും തെരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കെ.പി.സി.സി ഭാരവാഹികൾ ഡൽഹിയിലേക്ക്. സംഘടന തലത്തിൽ അനിവാര്യമായ മാറ്റങ്ങൾ മാത്രം വരുത്തി മുന്നോട്ടുപോകണമെന്നതാണ് സംസ്ഥാന തലത്തിലെ ധാരണ.
അതുകൊണ്ടുതന്നെ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരിൽ സമൂല അഴിച്ചുപണിക്ക് സാധ്യതയില്ല. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും മുന്നിൽ കണ്ടുള്ള തയാറെടുപ്പുകളാണ് മറ്റൊരു അജണ്ട. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വലിയ ആത്മവിശ്വസമാണ് പാർട്ടിക്കുണ്ടാക്കിയത്. ഭരണമാറ്റത്തിന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും അതിനനുസരിച്ച് കോൺഗ്രസും മുന്നണിയും സജ്ജമാകണമെന്നുമുള്ള വികാരമാണ് ഹൈകമാൻഡിന്. ബുധനാഴ്ചയാണ് ഡൽഹിയിലെ യോഗം.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെ.സി. വേണുഗോപാൽ എന്നിവരുമായി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവാണ് കൂടിക്കാഴ്ച നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

