Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നരേന്ദ്ര മോദി നടപ്പാക്കുന്നത് അധികാര കേന്ദ്രീകരണം -എം.എം. ഹസൻ
text_fieldsbookmark_border
തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അധികാരവികേന്ദ്രീകരണം നടപ്പാക്കിയപ്പോൾ നരേന്ദ്ര മോദി അധികാര കേന്ദ്രീകരണമാണ് മൂന്ന് വർഷമായി രാജ്യത്ത് നടപ്പാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ഇന്ദിര ഭവനിൽ രാജീവ് ഗാന്ധി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടേത് ഏകാധിപത്യമാണ്. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നടപടികളാണ് കേന്ദ്രസർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അത് വ്യക്തമാക്കുന്നതാണ് സംസ്ഥാന സർക്കാറുകളുമായി ഒരു കൂടിയാലോചനയും നടത്താതെ നടപ്പാക്കിയ നോട്ട് നിരോധനം. രാജീവ് ഗാന്ധി ജീവിച്ചിരുെന്നങ്കിൽ ശാസ്ത്രസാങ്കേതിക രംഗത്ത് വമ്പിച്ച കുതിച്ചുചാട്ടം ഇന്ത്യ നടത്തിയേനെയെന്നും എം.എം. ഹസൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
