Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right20 ൽ 19 നേടിയപ്പോൾ...

20 ൽ 19 നേടിയപ്പോൾ എനിക്കാരും പൂച്ചെണ്ട്​ തന്നിട്ടില്ല; പരാജയത്തിൻെറ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു -മുല്ലപ്പള്ളി

text_fields
bookmark_border
Mullappally Ramachandran
cancel

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസി​െൻറ തോൽവി അംഗീകരിച്ചും അതി​െൻറ ഉത്തരവാദിത്തം ഏറ്റെടുത്തും കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. ഏറെ അനുകൂലമായ രാഷ്​ട്രീയ സാഹചര്യം ഉണ്ടായിട്ടും സർക്കാറി​െൻറ പരാജയം ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞില്ലെന്ന്​ വാർത്താസമ്മേളനത്തിൽ​ അദ്ദേഹം പറഞ്ഞു. അതേസമയം, പരാജയത്തി​െൻറ പേരിൽ മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട്​ ആക്രമിക്കുന്നതിലെ അതൃപ്​തിയും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ ​െപാതുരാഷ്​ട്രീയം ചർച്ചയാകാത്തത്​ പാർട്ടി പരിശോധിക്കും. സന്ദേശം താഴെത്തട്ടിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടു. അത്​ കെ.പി.സി.സിയുടെ പരാജയം മാത്രമാണെന്ന്​ പറയുന്നതിൽ അർഥമില്ല. പരാജയ കാരണങ്ങൾ വിശദമായി പരിശോധിക്കും. ഇതിനായി അടുത്തമാസം ആറ്​, ഏഴ്​ തീയതികളിൽ എം.പിമാർ, എം.എൽ.എമാർ, ഡി.സി.സി പ്രസിഡൻറുമാർ എന്നിവരെക്കൂടി ഉൾപ്പെടുത്തി രാഷ്​ട്രീയകാര്യസമിതി യോഗം ചേരും. 23, 24, 26 തീയതികളിൽ വിവിധ ജില്ലകളിലും ഫലം അവലോകനം നടത്തും.

തെരഞ്ഞെടുപ്പിൽ 2015 നെക്കാൾ നേട്ടമുണ്ടാക്കാനായെങ്കിലും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞില്ല. സാമ്പത്തിക ബുദ്ധിമുട്ട്​ പാർട്ടി സ്ഥാനാർഥികളുടെ പ്രചാരണത്തെയും ബാധിച്ചു. മധ്യതിരുവിതാംകൂറിൽ കേരള കോൺഗ്രസ്​ ജോസ്​ പക്ഷം വിട്ടുപോയത്​ മാത്രമല്ല തിരിച്ചടിക്ക്​ കാരണം. അവിടെ പരമ്പരാഗത വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾ വളഞ്ഞിട്ട്​ ആക്രമിച്ചത്​ ക്രൂരം-മുല്ലപ്പള്ളി

മാനിനെ ചെന്നായ്​ക്കൾ അക്രമിക്കുംപോലെ തോൽവിയുടെ പേരിൽ മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ടും ഒറ്റപ്പെടുത്തിയും ആക്രമിക്കുകയായിരുന്നു. അത്​ അൽപം ക്രൂരമായിപ്പോയി. ലോക്​സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റും നേടിയപ്പോൾ ആരും തനിക്ക്​ പൂ​െച്ചണ്ട്​ തന്നില്ല. വിജയത്തി​െൻറ ക്രെഡിറ്റ്​ മുഴുവൻ പ്രവർത്തകർക്കാണ്​ താൻ നൽകിയത്​. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്തം കെ.പി.സി.സി പ്രസിഡൻറ്​ എന്ന നിലയിൽ താൻ ഏറ്റെടുക്കുന്നു. വരാൻ പോകുന്ന നിയമസഭാ തെര​െഞ്ഞടുപ്പിൽ മിന്നുന്ന വിജയം നേടുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccmullappallycongresspanchayat election 2020
Next Story