കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ മകന്‍ ശാന്തിഗിരിയില്‍ ഇന്ന് വിവാഹിതനായി
text_fieldsഇന്ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ വിവാഹിതരായ സൗരഭ് സുധാകരനും ഡോ. ശ്രേയ സജീവും മാതാപിതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കുമൊപ്പം.
പോത്തന്‍കോട് (തിരുവനന്തപുരം): കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. യുടെയും സ്മിത സുധാകരന്റെയും മകന്‍ സൗരഭ് സുധാകരനും കണ്ണൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രേംവില്ലയില്‍ പി.എന്‍.സജീവിന്റെയും എന്‍.എന്‍. ജിന്‍ഷയുടെയും മകള്‍ ഡോ. ശ്രേയ സജീവും തമ്മിലുള്ള വിവാഹം തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ നടന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരുടെ കാര്‍മ്മികത്വം വഹിച്ചു. രാവിലെ 11.00 മണിക്ക് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്ന വിവാഹത്തില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ആത്മീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
എ.ഐ.സി.സി. വക്താക്കളായ പ്രിയ ദാസ് മുന്‍ഷി, ക്ഷമാ മുഹമ്മദ്, കൊടിക്കുന്നില്‍ സുരേഷ് എം.പി., അടൂര്‍ പ്രകാശ് എം.പി., കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെ.പി.സി.സി. പ്രസിഡന്റുമാരായ എം.എം.ഹസന്‍, വി.എം. സുധീരന്‍, മുന്‍ മന്ത്രിമാരായ കെ.സി. ജോസഫ്, വി.എസ്. ശിവകുമാര്‍, കെ. മുരളീധരന്‍, ഷിബു ബേബി ജോണ്‍, എം.എല്‍.എ. മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍, പി.സി. വിഷ്ണുനാഥ്, എം. വിന്‍സന്റ്, മുന്‍ എം.പി.മാരായ പീതാംബരക്കുറുപ്പ്, രമ്യ ഹരിദാസ്, മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍, മുന്‍ എം.എല്‍.എ.മാരായ കെ.എസ്. ശബരീനാഥന്‍, വര്‍ക്കല കഹാര്‍, ബെന്നിബഹന്നാന്‍, ശരത്ചന്ദ്ര പ്രസാദ്,ഡി.സി.സി. പ്രസിഡന്റായ പാലോട് രവി, ചെറിയാന്‍ ഫിലിപ്പ് തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വധു ശ്രേയ സജീവ് ഒറ്റപ്പാലം വാണിയംകുളം പി.കെ.ദാസ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ മെഡിക്കല്‍ ഓഫീസറും, വരന്‍ സൗരഭ് സുധാകരന്‍ ന്യൂഡല്‍ഹിയിലെ പ്രീത് വിഹാറിലുള്ള എന്‍.എ. ബി.എച്ച്. അക്രഡിറ്റേഷന്‍ വിഭാഗത്തില്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. വധൂവരന്മാര്‍ ദീര്‍ഘകാലമായി ശാന്തിഗിരി ആശ്രമത്തിലെ ഗുരുഭക്തരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

