Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധിക നികുതി...

അധിക നികുതി കൊടുക്കരുതെന്ന പ്രസ്താവന വിഴുങ്ങി കെ. സുധാകരൻ, മുഖ്യമന്ത്രിക്കെതിരായ പരിഹാസമെന്ന്

text_fields
bookmark_border
k sudhakaran 098897688
cancel

തിരുവനന്തപുരം: അധിക നികുതി വിഷയത്തിൽ നേരത്തെ നടത്തിയ പ്രസ്താവന വിഴുങ്ങി കെ.​പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണെന്നാണ് സുധാകര​െൻറ വിശദീകരണം. നികുതി നൽകരുതെന്ന തരത്തിലുള്ള പ്രഖ്യാപനത്തിന് മുൻപ് ചർച്ചകൾ നടത്തണം. സമര ആഹ്വാനമല്ലായിരുന്നു. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തിയിരുന്നില്ല. സർക്കാർ തിരുത്തി ഇല്ലെങ്കിൽ ബഹിഷ്‌ക്കരണം ഉൾപ്പെടെ ആലോചിച്ചു തീരുമാനിക്കേണ്ടി വരുമെന്നും സുധാകരൻ പറയുന്നു.

ബജറ്റിൽ അധിക നികുതി തീരുമാനം വന്നതിനു പിന്നാലെ നികുതി നൽകരുതെന്ന പ്രസ്താവന സുധാകരൻ നടത്തിയിരുന്നു. എന്നാൽ, ഈ പ്രസ്താവന അറിഞ്ഞിട്ടില്ലെന്നും പിണറായി വിജയൻ പണ്ട് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടുണ്ടായിരുന്നുവെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് സതീശന്റെ പ്രതികരണം. ഇതിന് പിന്നാലെയാണിന്ന് സുധാകരൻ നയം മാറ്റിയത്. അധിക നികുതി പാർട്ടി പ്രവർത്തകർ അടക്കില്ലെന്ന് യുഡിഎഫ് സർക്കാരി​െൻറ കാലത്ത് പിണറായി പറഞ്ഞിരുന്നു. അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ് ജനങ്ങളോടാവശ്യപ്പെടുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം സുധാകരൻ പറഞ്ഞത്. നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും സുധാകരൻ ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുൻപിൽ സംസ്ഥാനത്തെ തളച്ചിട്ടു. ഒരു രൂപ പോലും കുറയ്ക്കാത്ത ഉളുപ്പില്ലായ്മയാണ് മുഖ്യമന്ത്രി കാട്ടിയതെന്നും സുധാകരൻ ആഞ്ഞടിച്ചിരുന്നു.

Show Full Article
TAGS:k sudhakaranpinarayi
News Summary - KPCC President K Sudhakaran press conference
Next Story