Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഇനി പ്രസംഗിക്കണ്ട,...

‘ഇനി പ്രസംഗിക്കണ്ട, നിർത്തിക്കോടോ’ -വി.ടി. ബലറാമിനോട് കെ. സുധാകരൻ

text_fields
bookmark_border
‘ഇനി പ്രസംഗിക്കണ്ട, നിർത്തിക്കോടോ’ -വി.ടി. ബലറാമിനോട് കെ. സുധാകരൻ
cancel

കൊല്ലം: ടൗൺ ഹാളിൽ നടന്ന കോൺഗ്രസ്​ ജില്ല കൺവെൻഷനിൽ പ്രസംഗം കഴിയുന്നതിനുമുമ്പ്​ പ്രവർത്തകർ ഇറങ്ങിപ്പോയതിനെ തുടർന്ന്‌ ക്ഷുഭിതനായി കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ. കെ.പി.സി.സി വർക്കിങ്​ പ്രസിഡന്റ്‌ വി.ടി. ബലറാം പ്രസംഗിച്ചുകൊണ്ടിരിക്കെ, പ്രവർത്തകർ ഇറങ്ങിപ്പോകുകയും കസേരകൾ കാലിയാകുകയും ഒഴിഞ്ഞുകിടക്കുകയും ചെയ്തതാണ്​ സുധാകരനെ ചൊടിപ്പിച്ചത്‌.

‘ഇനി പ്രസംഗിക്കണ്ട, നിർത്തിക്കോടോ’ എന്ന്‌ സുധാകരൻ ബലറാമിന്‌ മൈക്കിലൂടെ നിർദേശം കൊടുക്കുകയും ചെയ്‌തു. നാണവും മാനവുമില്ലാതെ ഇറങ്ങി​പ്പോകുന്നത്​ ശരിയല്ല.​ യോഗം കഴിയാതെ ഒരാൾ പോലും പോകരുത്​. മൂന്നുമണിക്കൂർ ഇവിടെ ഇരിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ എന്ത്‌ നേതാക്കളാണ്​. നിങ്ങൾ പാർട്ടിയെ നന്നാക്കാൻ വന്നവരാണോ എന്നും സുധാകരൻ ചോദിച്ചു.

ഞങ്ങൾ പറയുന്നത്‌ കേൾക്കാൻ മനസ്സില്ലെങ്കിൽ നിങ്ങൾ എന്തിനാണ്‌ വന്നത്‌. നിങ്ങൾക്ക്‌ മര്യാദയില്ല. ഇത്‌ ഞങ്ങളെ അപമാനിക്കലാണ്​. നിങ്ങളോട്‌ ഇനി സംസാരിച്ചിട്ട്‌ കാര്യമില്ല സലാം’ എന്നുപറഞ്ഞാണ്‌ സുധാകരൻ സംസാരം അവസാനിപ്പിച്ചത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCCvt balramK Sudhakaran
News Summary - KPCC President K. Sudhakaran got angry with the party workers
Next Story