Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.സി.സി...

കെ.പി.സി.സി പ്രസിഡന്‍റ്​ : കൊടിക്കുന്നിലിനായി ദലിത്​ സംഘടനകൾ

text_fields
bookmark_border
കെ.പി.സി.സി പ്രസിഡന്‍റ്​ : കൊടിക്കുന്നിലിനായി   ദലിത്​ സംഘടനകൾ
cancel

കൊ​ല്ലം: സ​ണ്ണി ജോ​സ​ഫ്​ മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്​ വ​രു​മെ​ന്ന്​ ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ഴി​വ്​ വ​രു​ന്ന കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​ത്തേ​ക്ക്​ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്​ പി​ടി​മു​റു​ക്കു​ന്നു. യു.​ഡി.​എ​ഫ്​ അ​നു​കൂ​ല​വും അ​ല്ലാ​ത്ത​തു​മാ​യി ദ​ലി​ത്​ സം​ഘ​ട​ന​ക​ൾ ഒ​ന്ന​ട​ങ്കം അ​ദ്ദേ​ഹ​ത്തി​നാ​യി വാ​ദി​ച്ച്​ രം​ഗ​ത്ത്​ വ​ന്നു. കൂ​ടാ​തെ ശി​വ​ഗി​രി​മ​ഠ​വും റാ​വു​ത്ത​ർ ഫെ​ഡ​റേ​ഷ​നും കൊ​ടി​ക്കു​ന്നി​ലി​നെ​യാ​ണ്​ തു​ണ​ക്കു​ന്ന​ത്. നി​തി​ൻ രാ​ജി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്​​ധ​പെ​ട്ട്​ 55 ദ​ലി​ത്​ മൂ​വ്മെ​ന്‍റു​ക​ൾ ചേ​ർ​ന്ന്​ അ​ടു​ത്ത കാ​ല​ത്ത്​ രൂ​പ​വ​ത്​​ക്ക​രി​ച്ച സാ​മൂ​ഹി​ക ജ​നാ​ധി​പ​ത്യ വേ​ദി ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്​ രാ​ഹു​ൽ ഗാ​ന്ധി​ക്കും പ്രി​യ​ങ്ക​ക്കും ഈ-​മെ​യി​ൽ അ​യ​ച്ചു.

കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ സ്ഥാ​നം അ​ട​ക്കം കോ​​ൺ​ഗ്ര​സി​ന്‍റെ ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ലേ​ക്ക്​ ദ​ലി​ത്​ വി​ഭാ​ഗ​ത്തി​ൽ നി​ന്ന്​ ആ​രും വ​ന്നി​ട്ടി​ല്ല. ക​ർ​ണാ​ട​ക​യി​ൽ ദ​ലി​ത​നാ​യ ഡോ. ​പ​ര​മേ​ശ്വ​ര ര​ണ്ട്​ ത​വ​ണ പി.​സി.​സി പ്ര​സി​ഡ​ന്‍റാ​യി​ട്ടു​ണ്ട്. ഹ​രി​യാ​ന​യി​ലും മ​ഹാ​രാ​ഷ്​​ട്ര​യി​ലും ദ​ലി​ത​ർ പി.​സി.​സി അ​ധ്യ​ക്ഷ​രാ​യി​ട്ടു​ണ്ട്. ഇ​ക്കു​റി ദ​ലി​ത്​ വി​ഭാ​ഗം ഭൂ​രി​പ​ക്ഷ​വും യു.​ഡി.​എ​ഫി​നൊ​പ്പ​മാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ 16 സം​വ​ര​ണ സീ​റ്റു​ക​ളി​ൽ 11ലും ​യു.​ഡി.​എ​ഫ്​ ജ​യി​ച്ച​ത്​ ഉ​ദാ​ഹ​ര​ണ​മാ​യി അ​വ​ർ ചൂ​ണ്ടി​കാ​ട്ടു​ന്ന​ത്. വി.​ഡി.​സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ​തോ​ടെ ദ​ലി​ത്​ വി​ഭാ​ഗ​ത്തെ ചേ​ർ​ത്തു നി​ർ​ത്താ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും ക​രു​തു​ന്നു​ണ്ട്.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി രാ​ഹു​ൽ ഗാ​ന്ധി അ​ഭി​പ്രാ​യം തേ​ടി​യ​പ്പോ​ൾ വി.​ഡി.​സ​തീ​ശ​ന് പ​രോ​ക്ഷ പി​ന്തു​ണ ന​ൽ​കി ജ​ന​വി​കാ​ര​ത്തി​നൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്നാ​ണ്​ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​ത്തേ​ക്ക്​ സ​തീ​ശ​ന്‍റെ പി​ന്തു​ണ കൊ​ടി​ക്കു​ന്നി​ലി​നാ​കു​മെ​ന്നാ​ണ്​ സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCCkodikunil sureshOrganizations
News Summary - KPCC President: Dalit organizations back Kodikunnil
Next Story