Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.​പി.​സി.​സി...

കെ.​പി.​സി.​സി രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി ഇ​ന്ന്​ മ​ല​പ്പു​റ​ത്ത്​

text_fields
bookmark_border
കെ.​പി.​സി.​സി രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി ഇ​ന്ന്​ മ​ല​പ്പു​റ​ത്ത്​
cancel

മലപ്പുറം: കോൺഗ്രസി​െൻറ രാഷ്ട്രീയകാര്യ സമിതി യോഗം ശനിയാഴ്ച മലപ്പുറത്ത് നടക്കും. എം.എം. ഹസൻ കെ.പി.സി.സി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്. രാവിലെ 10ന് ഡി.സി.സി ഒാഫിസിൽ ചേരുന്ന യോഗത്തിൽ സമിതി അംഗങ്ങൾ പെങ്കടുക്കും. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് േകാൺഗ്രസ് നേതാക്കളെല്ലാം മലപ്പുറത്തുള്ളതിനാലാണ് യോഗം ഇത്തവണ മലപ്പുറത്താക്കിയത്.

എസ്.എസ്.എൽ.സി പരീക്ഷ റദ്ദാക്കൽ, മൂന്നാർ കൈേയറ്റം, എ.കെ. ശശീന്ദ്ര​െൻറ രാജി, മലപ്പുറം ഉപതെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. അടുത്ത ഒരുമാസത്തേക്കുള്ള കർമപരിപാടികൾക്ക് രൂപം നൽകും. പുതിയ കെ.പി.സി.സി ഭാരവാഹികളുടെ കാര്യത്തിലും ചർച്ചയുണ്ടായേക്കും. കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉമ്മൻ ചാണ്ടി പെങ്കടുക്കാത്തത് വിവാദമായിരുന്നു. ഹൈകമാൻഡിനോടുള്ള അതൃപ്തിയായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിട്ടുനിൽക്കലിന് കാരണമായത്. പിന്നീട് രണ്ടുതവണ വിവിധ കാരണങ്ങളാൽ യോഗം മാറ്റിവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpcc meeting
News Summary - kpcc political commottee at malappuram today
Next Story