ചിറയിൻകീഴിലെ കൈയാങ്കളി; രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ കെ.പി.സി.സി അന്വേഷണ കമീഷൻ ശിപാർശ
text_fieldsതിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് എം.എൽ.എയെ താക്കീത് ചെയ്യണമെന്ന് എം.എം. ഹസ്സൻ അധ്യക്ഷനായ കെ.പി.സി.സി അന്വേഷണ കമീഷന്റെ നിർദേശം. പ്രാദേശിക തർക്കത്തിൽ ജനപ്രതിനിധി എന്ന നിലയിൽ ഉത്തരവാദിത്തത്തോടെ പെരുമാറാത്തത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും, എന്നാൽ കടുത്ത നടപടികൾ ഒഴിവാക്കാമെന്നുമാണ് സമിതിയുടെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
തൽകാലം കടുത്ത നടപടി വേണ്ടെന്നാണ് സമിതിയുടെ നിർദേശം. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് ഉടൻ തീരുമാനം എടുക്കും. കെ.പി.സി.സി ഭാരവാഹി യോഗത്തിൽ രമ്യക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്. രമ്യക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ സമിതി അധ്യക്ഷൻ എം.എം. ഹസൻ യോഗത്തിൽ വ്യക്തമാക്കി.
അതേസമയം, റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ എന്നും തിടുക്കപ്പെട്ട് യാതൊരു നടപടിയും എടുക്കില്ലെന്നും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. പൊതുജനമധ്യത്തിൽ ജനപ്രതിനിധിയെന്ന പദവിക്ക് നിരക്കാത്ത രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഉണ്ടായതെന്നാണ് പാർട്ടി നേതാക്കളുടെ പൊതുവായ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

