Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് പുനരധിവാസത്തിന് കെ.പി.സി.സിയുടെ ഒമ്പതംഗ കമ്മിറ്റി; കെ. സുധാകരന്‍ നേതൃത്വം നൽകും

text_fields
bookmark_border
Wayanad Rehabilitation, KPCC
cancel

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒമ്പതംഗ കമ്മിറ്റിക്ക് കെ.പി.സി.സി രൂപം നല്‍കി. കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന ധനസമാഹരണ യജ്ഞത്തിനും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിനാണ് കമ്മിറ്റി.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍, എ.പി അനില്‍കുമാര്‍ എം.എൽ.എ, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരാണ് കമ്മിറ്റി അംഗങ്ങളെന്ന് ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KPCC Nine Member Committee for Wayanad Rehabilitation; K. Sudhakaran will lead
Next Story