Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.സി.സി ജനകീയ...

കെ.പി.സി.സി ജനകീയ പ്രക്ഷോഭ യാത്ര നാളെ തുടങ്ങും

text_fields
bookmark_border
congress
cancel

കാ​സ​ർ​കോ​ട്: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് കെ. ​സു​ധാ​ക​ര​ൻ എം.​പി​യും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ​യാ​ത്ര ‘സ​മ​രാ​ഗ്നി’ വെ​ള്ളി​യാ​ഴ്ച കാ​സ​ർ​കോ​ട് നി​ന്നാ​രം​ഭി​ക്കു​മെ​ന്ന് രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി​യും ഡി.​സി.​സി പ്ര​സി​ഡ​ന്റ് പി.​കെ. ഫൈ​സ​ലും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മോ​ദി-​പി​ണ​റാ​യി ഭ​ര​ണ​ങ്ങ​ളു​ടെ കൊ​ള്ള​രു​താ​യ്മ തു​റ​ന്നു കാ​ട്ടു​ക​യാ​ണ് ല​ക്ഷ്യം.

വൈ​കീ​ട്ട് മൂ​ന്നി​ന് കാ​സ​ർ​കോ​ട് മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള​ത്തി​ന്റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ ദാ​സ് മു​ൻ​ഷി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ദേ​ശീ​യ സം​സ്ഥാ​ന നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ കാ​സ​ർ​കോ​ട് മു​നി​സി​പ്പ​ൽ മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​മാ​യി നേ​താ​ക്ക​ൾ സം​വ​ദി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCCAgitationKerala NewsSamaragni
News Summary - KPCC Janakeeya Agitation travel will start on friday
Next Story