Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ എൻ ടി യു സിയും...

ഐ എൻ ടി യു സിയും സതീശനും തമ്മിലുള്ള പോരിൽ വെടിനിർത്തലിന് കെ പി സി സിയുടെ ഇടപെടൽ

text_fields
bookmark_border
k sudhakaran mp
cancel
Listen to this Article

പണിമുടക്ക് സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ​പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഐ.എൻ.ടി.യു.സിയും തമ്മിൽ തുടങ്ങിയ വാക്പോര് അവസാനിപ്പിക്കാൻ കെ.പി.സി.സി നേതൃത്വം ഇടപെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഐ.എൻ.ടി.യു.സി നേതൃത്വവുമായി കെ.പി.സി.സി പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും.

കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ ഐ.ൻ.ടി.യു.സി പ്രിസഡന്റ് ആർ. ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തി വിവാദം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. വിവാദങ്ങൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുണ്ടെന്ന് ഐ.എൻ.ടി.യു.സി നേതൃത്വത്തെ ബോധ്യപ്പെടുത്തും.

ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു. ഇതാണ് ഐ.എൻ.ടി.യു.സി പ്രകോപിപ്പിച്ചത്. ഐ.എൻ.ടി.യു.സി പരസ്യമായി വി.ഡി സതീശനെതിരെ രംഗത്തെത്തുകയും പ്രകടനങ്ങളടക്കം നടത്തുകയും ചെയ്തിരുന്നു. ഇന്ന് ഉച്ചക്ക് ​ഐ.എൻ.ടി.യു.സി വാർത്താ സമ്മേളനം വിളിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് മഞ്ഞുരുക്കത്തിന് ​കെ.പി.സി.സി നേതൃത്വം നേരിട്ട് ഇടപെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccintucVD Satheesan
News Summary - KPCC intervenes for ceasefire between INTUC and Satheesan
Next Story