കെ.പി.സി.സി എക്‌സിക്യൂട്ടീവ് 30ന്
text_fieldsതിരുവനന്തപുരം: കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗം ഡിസംബര്‍ 30ന് കെ.പി.സി.സി ആസ്ഥാനത്ത് ചേരുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയുടെ അധ്യക്ഷതയില്‍ രാവിലെ 10ന് യോഗം ചേരും.
പുതുതായി കേരളത്തിന്റെ ചുമതലയേറ്റെടുക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ.ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, സംസ്ഥാനത്ത് നിന്നുള്ള എ.ഐ.സി.സി ഭാരവാഹികള്‍,രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, എം.പിമാര്‍, എം.എ.ല്‍എമാര്‍, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പോഷക സംഘടനകളുടെ അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

