കെ.പി.സി.സി ഭാരവാഹികൾക്ക് ചുമതലകളായി; കെ.പി. അനിൽകുമാറിന് സംഘടന ചുമതല
text_fieldsതിരുവനന്തപുരം: ഏറെ നാളുകളായി നടക്കുന്ന ചർച്ചകൾക്കൊടുവിൽ കെ.പി.സി.സി ഭാരവാഹികൾക്കുള്ള ചുമതലകൾ വിഭജിച്ചു നൽകി. കെ.പി. അനിൽ കുമാറിനാണ് സംഘടന ചുമതല. എ.ഐ.സി.സിയുമായുള്ള ഏകോപനം പി.സി വിഷ്ണുനാഥ് നിർവഹിക്കും. മഹിള കോൺഗ്രസിെൻറ ചുമതല പത്മജ വേണുഗോപാലിനാണ്. യൂത്ത് കോൺഗ്രസിെൻറ ചുമതല സി.ആർ. മഹേഷിന് നൽകി.
കെ.എസ്.യുവിെൻറ ചുമതല ജയ്സൺ ജോസഫിനാണ്. കെ.പി.സി.സി ഓഫീസിെൻറയും നിയമസഭ, പാർലമെൻറ് തെരഞ്ഞെടുപ്പുകളുടെയും ചുമതല തമ്പാനൂർ രവിക്ക് നൽകി. ശൂരനാട് രാജശേഖരനാണ് മാധ്യമ ഏകോപനത്തിെൻറ ചുമതല. കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ ചുമതല ജോസഫ് വാഴക്കനും സർവീസ് സംഘടനകളുടെ ചുമതല ടി. സിദ്ധിഖിനും നൽകി. മണക്കാട് സുരേഷിന് അസംഘടിത മേഖലകളിലെ യൂണിയനുകളുടെയും കെ.പി. ധനപാലന് ഐ.എൻ.ടി.യു.സിയുടെയും ചുമതല നൽകി.
കഴിഞ്ഞ മാസം ചുമതല വിഭജനം നടത്തിയിരുന്നെങ്കിലും ഗ്രൂപ്പുകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഈ പട്ടിക മരവിപ്പിക്കുകയായിരുന്നു. കെ.പി.സി.സി പ്രസിഡൻറ് വിവിധ നേതാക്കളുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ചുമതല വിഭജനത്തിെൻറ പുതിയ പട്ടിക തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
