Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസിന്‍റെ കോവിഡ്​...

കോൺഗ്രസിന്‍റെ കോവിഡ്​ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി; ഡോ.എസ്​.എസ്​ ലാൽ നേതൃത്വം നൽകും

text_fields
bookmark_border
കോൺഗ്രസിന്‍റെ കോവിഡ്​ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി; ഡോ.എസ്​.എസ്​ ലാൽ നേതൃത്വം നൽകും
cancel

തിരുവനന്തപുരം: ​കെ.പി.സി.സിയുടെ നേതൃത്വത്തിൽ കോവിഡ്​ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിച്ച പൊതുജനാരോഗ്യ വിദഗ്​ധൻ ഡോ.എസ്​.എസ്​ ലാലാണ്​ കൺട്രോൾ റൂമിന്​ നേതൃത്വം നൽകുന്നത്​. സംസ്ഥാന ആരോഗ്യവകുപ്പിലും ഐക്യരാഷ്ട്രസഭയിലുമായി ദീർഘകാലം അനുഭവ സമ്പത്തുള്ള ലാൽ കഴക്കൂട്ടത്ത്​ യു.ഡി.എഫ്​ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

കോവിഡ്​ കൺട്രോൾ റൂം ഇന്ന്​ കെ.പി.സി.സി ആസ്ഥാനത്ത്​ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്​ഘാടനം​ ​െചയ്​തിരുന്നു. കോവിഡ്​ ദുരന്തത്തെ രാഷ്​ട്രീയമായി നോക്കിക്കാണാൻ കോൺഗ്രസ്​ ആഗ്രഹിക്കുന്നില്ലെന്നും പ്രതി​േരാധ പ്രവർത്തനങ്ങൾക്ക്​ മുൻകൈയ്യെടുക്കുമെന്നും ​​ മുല്ലപ്പള്ളി പറഞ്ഞിരുന്നു. കൺട്രോൾ റൂം ആരോഗ്യവകുപ്പിന്​ കൂടുതൽ സഹായം ചെയ്യാൻ വേണ്ടിയാണെന്ന്​ എസ്​.എസ്​ ലാൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpcc​Covid 19congress control rom
News Summary - kpcc covid 19 Control room
Next Story