Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമി​ക​ച്ച...

മി​ക​ച്ച പ്ര​വ​ര്‍ത്ത​ക​രെ ക​ണ്ടെ​ത്താ​നും പ്ര​വ​ര്‍ത്ത​നക്ഷ​മ​മ​ല്ലാ​ത്ത​വ​രെ നീ​ക്കാ​നും കോൺഗ്രസ്​

text_fields
bookmark_border
KPCC
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍ഗ്ര​സ് സം​ഘ​ട​നാ​സം​വി​ധാ​നം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ്രവർത്തന വിലയിരുത്തലിന്​ തു​ട​ക്ക​മാ​യി. കെ.​പി.​സി.​സി ആ​സ്ഥാ​ന​ത്ത് ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച പ്ര​വ​ര്‍ത്ത​ക​രെ ക​ണ്ടെ​ത്താ​നും പ്ര​വ​ര്‍ത്ത​ക്ഷ​മ​മ​ല്ലാ​ത്ത​വ​രെ നീ​ക്കാ​നും വേ​ണ്ടി​യാണ്​ ഈ ​സം​വി​ധാ​നമെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. 

ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​ര്‍, ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള കെ.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സ് വ​ഴി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. കെ.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ളു​െ​ട​യും ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​രു​െ​ട​യും ആ​ദ്യ റി​പ്പോ​ര്‍ട്ടി​ങ്​ ജൂ​ലൈ 10ന​കം ന​ട​ക്കും. തു​ട​ര്‍ന്നു​ള്ള റി​പ്പോ​ര്‍ട്ടി​ങ്​ എ​ല്ലാ മാ​സ​വും അ​ഞ്ചി​നു​ള്ളി​ല്‍ ന​ട​ക്കും. ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ള്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റു​മാ​ര്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റു​മാ​ര്‍, പോ​ഷ​ക​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍, അ​സം​ബ്ലി, ബ്ലോ​ക്ക് മ​ണ്ഡ​ലം ചു​മ​ത​ല​ക്കാ​ര്‍ എ​ന്നി​വ​രു​ടെ റി​പ്പോ​ര്‍ട്ടി​ങ്​ ആ​ഗ​സ്​​റ്റി​ൽ ആ​രം​ഭി​ക്കും. 

തു​ട​ര്‍ന്ന് ബൂ​ത്ത്-​വാ​ര്‍ഡ് ത​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. ഭാ​ര​വാ​ഹി​ക​ളു​ടെ  പ്ര​വ​ര്‍ത്ത​ന​മി​ക​വ് വി​ല​യി​രു​ത്തി തരംതിരിക്കാന്‍ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ്​ പി.​എ.​എ​സ്. സം​ഘ​ട​നാ​പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ വീ​ഴ്ച​വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​ക​ള്‍ പ്ര​തി​മാ​സ റി​പ്പോ​ര്‍ട്ടി​ങ്ങി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലെ​ടു​ക്കും.

പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി, കെ.​പി.​സി.​സി ജ​ന. സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പി. അ​നി​ല്‍കു​മാ​ര്‍, സ​ജീ​വ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressUDFkpccmalayalam news
News Summary - kpcc conducting workers auditing-kerala news
Next Story