Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​ൺ​​ഗ്ര​സി​ൽ...

കോ​ൺ​​ഗ്ര​സി​ൽ ത​ർ​ക്കം ആ​ര്​ കെ.​പി.​സി.​സി  പ്ര​സി​ഡ​ൻ​റാ​കു​മെ​ന്ന​ത്​ –ടി.​ജെ. ച​ന്ദ്ര​ചൂ​ഡ​ൻ

text_fields
bookmark_border
കോ​ൺ​​ഗ്ര​സി​ൽ ത​ർ​ക്കം ആ​ര്​ കെ.​പി.​സി.​സി  പ്ര​സി​ഡ​ൻ​റാ​കു​മെ​ന്ന​ത്​ –ടി.​ജെ. ച​ന്ദ്ര​ചൂ​ഡ​ൻ
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത്​ ഫാ​ഷി​സ്​​റ്റ് ശ​ക്​​തി​ക​ൾ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തൊ​ന്നും കോ​​ൺ​ഗ്ര​സി​ന്​ പ്ര​ശ്​​ന​മ​ല്ലെ​ന്നും ആ​ര്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റാ​കു​മെ​ന്ന കാ​ര്യ​ത്തി​ലാ​ണ്​ ത​ർ​ക്ക​മെ​ന്നും ആ​ർ.​എ​സ്.​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ജെ. ച​ന്ദ്ര​ചൂ​ഡ​ൻ. കേ​ര​ള ക​ൺ​സ്​​ട്ര​ക്​​ഷ​ൻ ലേ​ബ​ർ യൂ​നി​യ​ൻ (യു.​ടി.​യു.​സി) സം​സ്​​ഥാ​ന സ​മ്മേ​ള​നം ടി.​കെ സ്​​മാ​ര​ക ഹാ​ളി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു  അ​േ​ദ്ദ​ഹം. രാ​ജ്യം ഏ​റെ​ക്കാ​ലം ഭ​രി​ച്ച  കോ​ൺ​ഗ്ര​സ്​ യു.​പി​യി​ൽ തു​ച്ഛം സീ​റ്റു​മാ​യി പി​ന്ത​ള്ള​പ്പെ​ട്ടു. അ​തു കി​ട്ടി​യ​തു​ത​ന്നെ അ​ഖി​ലേ​ഷു​മാ​യി ചേ​ർ​ന്നു​ നി​ന്ന​തു​കൊ​ണ്ടാ​ണ്. ഫാ​ഷി​സ​ത്തി​നെ​തി​രെ മ​തേ​ത​ര ജ​ന​കീ​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം കൊ​ടു​േ​ക്ക​ണ്ട നേ​താ​ക്ക​ൾ വി​ദേ​ശ​ത്ത്​ വി​ശ്ര​മി​ക്കു​ക​യും ചി​കി​ത്സ​ക്ക്​  പോ​വു​ക​യു​മാ​ണ്. 

രാ​ജ്യ​ത്ത്​ മ​ഹാ​വി​പ​ത്ത്​ ന​ട​ക്കു​േ​മ്പാ​ൾ അ​ഭി​​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളാ​ൽ പ​ര​സ്​​പ​രം ഒ​റ്റ​പ്പെ​ട്ട്​ മാ​റി നി​ൽ​ക്കു​ക​യാ​ണ്. ആ​ർ.​എ​സ്.​പി​യും പ​ല  കാ​ര​ണ​ങ്ങ​ളാ​ൽ ഒ​റ്റ​െ​പ്പ​ട്ട്​ നി​ർ​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. ഫാ​ഷി​സ​ത്തി​നെ​തി​രെ  പ്ര​തി​രോ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നു വ​ര​ണം. ത​മ്മി​ൽ ത​ർ​ക്കം മൂ​ലം കോ​ൺ​ഗ്ര​സി​ന്​ അ​തി​നു നേ​ര​മി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​തു​പ​ക്ഷം മു​ന്നോ​ട്ടു​വ​രു​ക​യും നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും വേ​ണം. എ​സ്. സ​ത്യ​പാ​ല​ൻ, എ​സ്. സ്​​റ്റാ​ലി​ൻ, ച​ന്ദ​ന​പ്പ​ള്ളി ക​രു​ണാ​ക​ര​ൻ,  കെ.​എ​സ്. സ​ന​ൽ​കു​മാ​ർ, കെ. ​ച​ന്ദ്ര​ബാ​ബു, എ​സ്. ഷാ​ജി എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chandra choodan
News Summary - kpcc chandra choodan
Next Story