Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അധ്യക്ഷനെ തേടി കോൺഗ്രസ്; ചൂടുപിടിച്ച ചർച്ചകൾ

text_fields
bookmark_border
കൊടിക്കുന്നിലും ജോസഫ് വാഴയ്ക്കനും മുതൽ മന്ത്രി അനിൽകുമാർ വരെയുള്ളവരെ കേന്ദ്രീകരിച്ചാണ് ചർച്ച
അധ്യക്ഷനെ തേടി കോൺഗ്രസ്; ചൂടുപിടിച്ച ചർച്ചകൾ
cancel

തിരുവനന്തപുരം: മുഴുവൻ സമയ കെ.പി.സി.സി പ്രസിഡന്‍റില്ലാത്തത് കോൺഗ്രസിന്റെ സംഘടനാപരമായ കെട്ടുറപ്പിനെ ബാധിക്കുകയും നേതൃശൂന്യത രൂക്ഷമാക്കുകയും ചെയ്തതിന് പിന്നാലെ ചർച്ചകൾ വീണ്ടും കൊഴുക്കുന്നു. കൊടിക്കുന്നിൽ സുരേഷും ജോസഫ് വാഴയ്ക്കനും മുതൽ മന്ത്രി എ.പി. അനിൽകുമാർ വരെയുള്ളവരെ കേന്ദ്രീകരിച്ചാണ് പാർട്ടിക്കുള്ളിലെ തലനാരിഴകീറലുകൾ.

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പിന്തുണയാണ് എ.പി. അനിൽകുമാറിന്റെ സാധ്യതകൾക്ക് ബലമേകുന്നതെങ്കിൽ മറുഭാഗത്ത് ആറുമാസം മാത്രം പൂർത്തിയാകുന്ന മന്ത്രിസഭയിൽ ഇപ്പോൾ അഴിച്ചുപണി വേണ്ടതുണ്ടോ എന്ന ചോദ്യമുണ്ട്. അനിൽകുമാർ സന്നദ്ധനാകുമോ എന്നതും ചോദ്യം. ഇനി തയാറായാൽതന്നെ പകരം ആര് മന്ത്രി എന്നതിന് ഒന്നിലധികം പേരുകൾ ഉയർന്നുകഴിഞ്ഞു. സുപ്രധാന വകുപ്പായ റവന്യൂ മറ്റൊരാൾക്ക് നൽകൽ, സാമുദായിക സമവാക്യങ്ങൾ പുനഃക്രമീകരിക്കൽ എന്നിവയെല്ലാം നിലവിലെ സാഹചര്യത്തിൽ അൽപം സങ്കീർണമാണ്.

റവന്യൂ വകുപ്പിൽ താൽപര്യമുണ്ടായിരുന്ന സണ്ണി ജോസഫിന്റെ പേരാണ് പകരം കേൾക്കുന്നതിലൊന്ന്. പിന്നാക്ക പ്രാതിനിധ്യം ഉറപ്പുവരുത്താൻ വി.പി. സജീന്ദ്രന്റെയും റവന്യൂ വകുപ്പിന്റെ പ്രാധാന്യം കണക്കിലെടുത്ത് മുതിർന്ന നേതാവെന്ന മാനദണ്ഡത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെയുമടക്കം പേരുകൾ ഉയരുന്നുണ്ട്. കർണാടകയിലെ ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ. ശിവകുമാർ പാർട്ടി അധ്യക്ഷ സ്ഥാനവും വഹിച്ചിരുന്നത് ചൂണ്ടിക്കാട്ടി ‘രണ്ട് സ്ഥാനവും ഒന്നിച്ച് കൊണ്ടുപോകുന്നതിൽ കുഴപ്പമില്ല എന്ന സണ്ണി ജോസഫിന്റെ വാക്കുകളും ഇതിനോട് ചേർത്തുകാണണം.

കോൺഗ്രസ് ഭരണത്തിലിരിക്കുമ്പോൾ സർക്കാറും പാർട്ടിയും തമ്മിൽ സുഗമമായ ഏകോപനം പരമപ്രധാനമാണ്. മുഖ്യമന്ത്രി വി.ഡി. സതീശനെ സംബന്ധിച്ചിടത്തോളം താനുമായി ഒത്തുപോകാൻ കഴിയുന്ന, സർക്കാർ നയങ്ങളെ പരസ്യമായി വിമർശിക്കാത്തയാൾ കെ.പി.സി.സി അധ്യക്ഷനാകണമെന്നതാണ് താൽപര്യം. 2014-2016 കാലഘട്ടത്തിൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ സമയത്ത് കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം. സുധീരൻ മദ്യനയം ഉൾപ്പെടെ വിഷയങ്ങളിൽ സർക്കാറിനെതിരെ പരസ്യ ഏറ്റുമുട്ടലുകൾ നടത്തുകയും അത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുകയും തുടർന്ന് ഭരണത്തുടർച്ച നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്ത ചരിത്രം കോൺഗ്രസിന് മുന്നിലുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kpcc
Next Story