Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമിത്​ ഷായുടെ സന്ദർശനം...

അമിത്​ ഷായുടെ സന്ദർശനം വർഗീയ കലാപമുണ്ടാക്കാൻ- കെ.പി.എ മജീദ്​

text_fields
bookmark_border
അമിത്​ ഷായുടെ സന്ദർശനം വർഗീയ കലാപമുണ്ടാക്കാൻ- കെ.പി.എ മജീദ്​
cancel

മലപ്പുറം: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായുടെ സന്ദർശനം വർഗീയ കലാപമുണ്ടാക്കാൻ ലക്ഷ്യമി​െട്ടന്ന്​ മുസ്​ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്​. അമിത്​ ഷാ സന്ദർശിച്ചിടത്തെല്ലാം വർഗീയ കലാപമുണ്ടായിട്ടുണ്ട്​. ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനുള്ള അമിത്​ ഷായുടെ തന്ത്രം ​കേരളത്തിൽ വിലപ്പോകില്ല. ബി.ജെ.പിയുടെ  നീക്കത്തിനെതിരെ മുസ്​ലിം ലീഗി​​​​െൻറ നേതൃത്വത്തിൽ കൂട്ടായ്​മ രംഗത്ത്​ വരുമെന്നും കെ.പി.എ മജീദ്​ പറഞ്ഞു. മദ്യശാലകൾ തുറക്കാനുള്ള  സംസ്ഥാ സർക്കാറി​​​​െൻറ തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യ​പ്പെട്ടു. 

 മൂന്ന്​ ദിവസത്തെ സന്ദർശനത്തിനായാണ്​ അമിത്​ ഷാ കേരളത്തിലെത്തിയത്​. അമിത്​ ഷായുടെ സന്ദർശനം തുടരുന്നതിനിടെയാണ്​ ഇതിനെതിരെ ശക്​തമായ സന്ദേശവുമായി മുസ്​ലിം ലീഗ്​ രംഗത്തെത്തിയിരിക്കുന്നത്​. ദേശീയ പാതയോര പദവി നഷ്​ടപ്പെട്ട രണ്ട്​ റോഡുകൾക്ക്​ സമീപത്തെ മദ്യശാലകൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തോട്​ ലീഗിന്​ വിയോജിപ്പാണെന്ന്​ തെളിയിക്കുന്നതാണ്​ മജീദി​​​​െൻറ പ്രസ്​താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k.p.a majeedmuslim legue
News Summary - k.p.a majeed statement on amith sha statement
Next Story