ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം: നിർഭാഗ്യകരമെന്ന് കെ.പി.എ മജീദ്
text_fieldsകോഴിക്കോട്: കാസർഗോഡ് മുണ്ടത്തോടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം നിർഭാഗ്യകരമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. കൊലപാതകത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. നിഷ്പക്ഷമായ അന്വേഷണം വേണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.
സംഭവവുമായി ലീഗിന് ബന്ധമില്ലെന്നും കെ.പി.എ മജീദ് അറിയിച്ചു. അതേസമയം, കേസിൽ ലീഗ് നേതാവിനെ പോലീസ് പ്രതിചേർത്തു. യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെയാണു പോലീസ് പ്രതി ചേർത്തത്. കണ്ടാലറിയുന്ന മറ്റു രണ്ടു പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് എല്‍.ഡി.എഫ്. നഗരസഭാ പരിധിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആചരിക്കുകയാണ്.

