Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂനപക്ഷ ക്ഷേമപദ്ധതി നടപ്പാക്കുന്നതിന് വിദഗ്ധ സമിതിയുടെ ആവശ്യമില്ലെന്ന് കെ.പി.എ മജീദ്

text_fields
bookmark_border
സമിതിയെ തീരുമാനിച്ചത് സർവകക്ഷി യോഗത്തിലല്ല
KPA Majeed
cancel

കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമപദ്ധതി നടപ്പാക്കുന്നതില്‍ നിയമ പരിശോധനയും വിദഗ്ധ പഠനവും നടത്താന്‍ സമിതിയുടെ ആവശ്യമില്ലെന്ന് മുസ്‍ലി ലീഗ് നേതാവ് കെ.പി.എ മജീദ്. സമിതിയെ തീരുമാനിച്ചത് സർവകക്ഷി യോഗത്തിലല്ല. സർക്കാർ തീരുമാനിച്ചതിനു ശേഷം സർവകക്ഷി യോഗ തീരുമാനമെന്ന് പറയുകയാണെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.

സച്ചാർ കമ്മിറ്റിയുടെ നിർദേശം നടപ്പിലാക്കുകയാണ് വേണ്ടത്. ഗവൺമെന്‍റിന് ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുക്കാവുന്നതേ ഉള്ളൂ. വിദഗ്ധ സമിതിയെ നിശ്ചയിച്ചത് തീരുമാനം നീട്ടികൊണ്ട് പോകാനാണെന്നും മുസ്‍ലിം ലീഗ് നിലപാട് സർവകക്ഷി യോഗത്തിലും അറിയിച്ചിരുന്നുവെന്നും മജീദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KPA Majeed said that there is no need for an expert committee to implement the minority welfare scheme
Next Story