വർഗീയ കാർഡിറക്കുന്നതിന്റെ പ്രത്യാഘാതം സി.പി.എം തിരിച്ചറിയണം -കെ.പി.എ. മജീദ്
text_fieldsതൊടുപുഴ: ഉത്തരേന്ത്യയിൽ ബി.ജെ.പി പയറ്റിയ വർഗീയ ധ്രുവീകരണം ഇപ്പോൾ സി.പി.എം കേരളത്തിൽ ആവർത്തിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. ന്യൂനപക്ഷ മതവിഭാഗങ്ങളെ തെറ്റിക്കാൻ സി.പി.എം ബോധപൂർവം ശ്രമിക്കുകയാണെന്നും മജീദ് പറഞ്ഞു.
കേരളത്തിന്റെ സാമൂഹിക മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിൽ വർഗീയ കാർഡിറക്കി സി.പി.എം നടത്തുന്ന ആസൂത്രിത രാഷ്ട്രീയക്കളിയുടെ പ്രത്യാഘാതം വലുതാണെന്നും ഇനിയെങ്കിലും പാർട്ടി നേതൃത്വം ഇത് തിരിച്ചറിയണമെന്നും മജീദ് ആവശ്യപ്പെട്ടു.
കളമശ്ശേരി സീറ്റിൽ ഇബ്രാഹീംകുഞ്ഞ് മത്സരിക്കുന്നത് അടക്കം തീരുമാനമായിട്ടില്ല. കേസുകൾ ഉള്ള എം.എൽ.എമാരെ മാറ്റി നിർത്തുന്നതിനെ കുറിച്ച് ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും മജീദ് പറഞ്ഞു. വെൽെഫയർ പാർട്ടിയുമായി ബന്ധം വേണമോ എന്നത് യു.ഡി.എഫാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

