Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമറ്റ്​ മന്ത്രിമാരെ...

മറ്റ്​ മന്ത്രിമാരെ രാജിവെപ്പിച്ച മുഖ്യമന്ത്രി എന്തുകൊണ്ട്​ ജലീലിനെ സംരക്ഷിക്കുന്നു -കെ.പി.എ മജീദ്​

text_fields
bookmark_border
MAJEED
cancel

മലപ്പുറം: ഇ.പി ജയരാജനേയും തോമസ്​ ചാണ്ടിയേയും ശശീന്ദ്രനേയും രാജിവെപ്പിച്ച മുഖ്യമന്ത്രി എന്തുകൊണ്ടാണ്​ ജലീലി​നെ സംരക്ഷിക്കുന്നതെന്ന്​ മുസ്​ലിം ലീഗ്​ ജനറൽ സെക്രട്ടറി കെ.പി.എ മജീദ്​. മൂന്ന്​ മന്ത്രിമാർക്കെതിരെയും ആരോപണമുയർന്നപ്പോൾ തന്നെ അവരെ മാറ്റിയിരുന്നു. ജലീലി​നെ സംരക്ഷിക്കുന്നത്​ സി.പി.എമ്മിൻെറ മുഖം വികൃതമാകാൻ മാത്രമേ ഇടയാക്കുവെന്നും അദ്ദേഹം പറഞ്ഞു.

ജലീൽ രാജിവെക്കണമെന്നാണ്​ മുസ്​ലിം ലീഗ്​ ആവശ്യപ്പെടുന്നത്​. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണംപുറത്ത്​ വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രസ്​താവന പുറത്ത്​ വന്നതിന്​ ശേഷം ലീഗ്​ തുടർ പ്രക്ഷോഭങ്ങളുമായി മുന്നോട്ട്​ പോകും. കോവിഡിൻെറ സാഹചര്യത്തിൽ അത്​ കൂടി പരിഗണിച്ച്​ മാത്രമേ ലീഗ്​ പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുവെന്നും മജീദ്​ പറഞ്ഞു.

സ്വർണക്കടത്തിൽ ജലീലിന്​ പങ്കുണ്ടെന്ന്​ വ്യക്​തമാക്കുന്ന കാര്യങ്ങളാണ്​ പുറത്ത്​ വരുന്നത്​. നേരത്തെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെതിരെ സമാന ആരോപണം ഉയർന്നതിനെ തുടർന്ന്​ തൽസ്ഥാനത്ത്​ നിന്ന്​ മാറ്റിയിരുന്നു. ഇത്​ കെ.ടി ജലീലിനും ബാധകമാണെന്നും മജീദ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K. T. JaleelGold smuggling caseK. P. A. Majeed
News Summary - K.P.A Majeed Press Meet
Next Story