Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രിയുടേത് ജനാധിപത്യത്തോടുള്ള വെല്ലുവിളി –കെ.പി.എ മജീദ്

text_fields
bookmark_border
പ്രധാനമന്ത്രിയുടേത് ജനാധിപത്യത്തോടുള്ള വെല്ലുവിളി –കെ.പി.എ മജീദ്
cancel

കോഴിക്കോട്:  സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി നിഷേധിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് മുസ്്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവിച്ചു. ഒരു സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനം വിളിച്ച് ചര്‍ച്ചചെയ്ത് പാസാക്കിയ പ്രമേയത്തെ അതിന്‍േറതായ ഗൗരവത്തിലെടുക്കുകയെന്നതാണ് രാജ്യത്തെ ഒന്നായി കാണുന്ന പ്രധാനമന്ത്രിയില്‍നിന്ന് ഉണ്ടാവേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകക്ഷി സംഘത്തെ കാണാന്‍പോലും കൂട്ടാക്കാത്ത ഫാഷിസ്റ്റ് സമീപനം സ്വീകരിച്ച മോദി കേരളത്തെ അവഹേളിക്കുകയാണ്. പാര്‍ലമെന്‍റിനെപ്പോലും മറികടക്കാനാണ് ശ്രമം. അമ്പേ പാളിപ്പോയ പരീക്ഷണത്തെക്കുറിച്ച് പാര്‍ലമെന്‍റിലത്തെി വിശദീകരിക്കാന്‍ കൂട്ടാക്കുന്നില്ല. രാജ്യത്തെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിട്ടതിന്‍െറ കുറ്റബോധമാണ് അദ്ദേഹത്തെ വേട്ടയാടുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും ഉള്‍പ്പെട്ട സംഘത്തെ കാണാതെ ഒളിച്ചിരിക്കുന്നതും ഇതിന്‍െറ ഭാഗമാണെന്നും മജീദ് പറഞ്ഞു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kpa majeed pm
Next Story