കാരാട്ട് റസാഖുമായി ചർച്ച നടത്തിയിട്ടില്ല, അടുത്തകാലത്ത് നേരിട്ട് കണ്ടിട്ടു തന്നെയില്ല -കെ.പി.എ മജീദ്
text_fieldsമലപ്പുറം: കൊടുവള്ളിയിലെ ഇടതു സ്വതന്ത്ര എം.എൽ.എ കാരാട്ട് റസാഖുമായി ചർച്ച നടത്തിയിട്ടില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. തന്നെ മുസ്ലിംലീഗിലേക്ക് തിരിച്ചെത്തിക്കാൻ കോൺഗ്രസ് നേതാക്കൾ മുൻകൈയെടുത്ത് ചർച്ച നടത്തിയതായി കാരാട്ട് റസാഖ് പറഞ്ഞതിന് പിന്നാലെയാണ് മജീദിന്റെ പ്രസ്താവന.
''കാരാട്ട് റസാഖുമായി യാതൊരു വിധ ചർച്ചയും കുഞ്ഞാലിക്കുട്ടിയോ താനോ എവിടെ വെച്ചും നടത്തിയിട്ടില്ല. അങ്ങനെ ചർച്ച നടത്തേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഇല്ലാത്ത കാര്യം വ്യാജമായി പ്രചരിപ്പിക്കുകയാണ്. ഈ അടുത്തകാലത്ത് അദ്ദേഹത്തെ കണ്ടിട്ടു തന്നെയില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വാർത്തയെന്ന് സംശയിക്കുന്നു'' -കെ.പി.എ മജീദ് പ്രതികരിച്ചു.
നേരത്തേ ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. രണ്ടാം തവണയും കൊടുവള്ളിയിൽ താൻ എൽ.ഡി.എഫിെൻറ സ്ഥാനാർഥിയാവുമെന്ന് കഴിഞ്ഞ മാസം റസാഖ് വ്യക്തമാക്കിയിരുന്നു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

