Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സി.പി.എം ബീഫ് ഫെസ്റ്റിവലുകള്‍ മുസ്‍ലിം തീവ്രവാദികളെ പ്രീതിപ്പെടുത്താന്‍'

text_fields
bookmark_border
സി.പി.എം ബീഫ് ഫെസ്റ്റിവലുകള്‍ മുസ്‍ലിം തീവ്രവാദികളെ പ്രീതിപ്പെടുത്താന്‍
cancel

പാലക്കാട്: ബീഫ് ഫെസ്റ്റിവലുകള്‍ നടത്തി സി.പി.എം ചിലരുടെ മതവികാരം വൃണപ്പെടുത്തുകയും മുസ്ലിംകളിലെ തീവ്രവാദികളെ പ്രീതിപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്ന് കെ.പി.എ മജീദ്. ഫാഷിസത്തിനെതിരെ മുസ്ലിം ലീഗ് പാലക്കാട്ട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ സി.പി.എമ്മും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരും സംഘ്പരിവാറിനെ പ്രീതിപ്പെടുത്തുകയാണെന്ന് മജീദ് ആരോപിച്ചു. സി.പി.എം ഫാഷിസത്തെ പ്രതിരോധിക്കുന്നുവെന്നാണ് പറയുന്നത്. സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സംഘ്പരിവാര്‍ അജണ്ടയാണ് നടപ്പിലാക്കുന്നത് എന്ന് പറഞ്ഞ കെ.പി.എ മജീദ് ബീഫ് ഫെസ്റ്റിവലുകളെ വിമര്‍ശിച്ചു.

ഗവര്‍ണര്‍ വിളിച്ചപ്പോള്‍ ഓടിപ്പോയി കണ്ടത് പിണറായിയുടെ സംഘ് പരിവാര്‍ വിധേയത്വമാണ് കാണിക്കുന്നത്. എന്നാല്‍ ബംഗാളില്‍ മമത ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടി എന്താണെന്ന് നോക്കണമെന്ന് മജീദ് പറഞ്ഞു. സി.പി.എം ഭരണത്തില്‍ ദലിതുകള്‍ക്കും രക്ഷയില്ലെന്ന് ഗോവിന്ദാപുരത്തെ അയിത്തം ചൂണ്ടിക്കാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kpa majeed critcise cpim beef fest- Kerala news
Next Story