'റിബലായി മത്സരിക്കുന്നവർ പിന്നീട് പാർട്ടിയിലേക്ക് തിരിച്ചുവരാമെന്ന് കരുതേണ്ട'
text_fieldsകോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ റിബലായി മത്സരിക്കുന്ന മുസ്‌ലിംലീഗ് അംഗങ്ങളെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. . അങ്ങനെ മത്സരിച്ചവരെ കീഴ്ഘടകങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് പാർട്ടിയിൽനിന്ന് പുറത്താക്കും. പിന്നീട് പാർട്ടിയിലേക്ക് തിരിച്ചുവരാമെന്ന് ആരും കരുതേണ്ടതില്ലെന്നും കെ.പി.എ മജീദ് കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് യു.ഡി.എഫ് നേരിടുന്നത്. യു.ഡി.എഫിന് അനുകൂല തരംഗമാണ് എവിടെയും. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാനുള്ള അവസരം കൂടിയാണിത്. അധികാര വികേന്ദ്രീകരണത്തിന് തുരങ്കം വെച്ച എൽ.ഡി.എഫിനെതിരെ വികസനത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന യു.ഡി.എഫിനെ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.