ഹർത്താൽ: ഐ.എസ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കണം -ശശികല
text_fieldsമലപ്പുറം: അപ്രഖ്യാപിത ഹർത്താലിെൻറ പേരിൽ കലാപത്തിന് ആസൂത്രണം ചെയ്തവരെ കണ്ടെത്താൻ കേസ് എൻ.െഎ.എക്ക് വിടണമെന്ന് ഹിന്ദു െഎക്യവേദി സംസ്ഥാന പ്രസിഡൻറ് കെ.പി. ശശികല വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഹിന്ദു നാമധാരികളായ അഞ്ചുപേരിൽ ഒതുക്കി യഥാർഥ പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമം.സംഭവത്തിന് പിന്നിൽ ഇവർ മാത്രമാണെന്ന് വിശ്വസിക്കാനാവില്ല.
െഎ.എസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര തീവ്രവാദ സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം. ആർ.എസ്.എസിൽനിന്ന് പുറത്താക്കപ്പെട്ടവർ നടത്തുന്ന ചെയ്തികൾക്ക് സംഘ്പരിവാർ ഉത്തരവാദികളല്ല. കഠ്വ സംഭവത്തിെൻറ പേരിൽ ഹിന്ദു വിശ്വാസങ്ങെളയും ദേവി-ദേവൻമാെരയും അപമാനിക്കുന്നത് ശരിയല്ലെന്നും ശശികല പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരൻ, ജില്ല ജനറൽ സെക്രട്ടറി പി.കെ. ശശി എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
