Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രഹന ഫാത്തിമയെ മല കയറ്റിയവർ തന്നെ ക്രിമിനലിനെ പോലെ അറസ്റ്റ് ചെയ്യുന്നു- ശശികല

text_fields
bookmark_border
രഹന ഫാത്തിമയെ മല കയറ്റിയവർ തന്നെ ക്രിമിനലിനെ പോലെ അറസ്റ്റ് ചെയ്യുന്നു- ശശികല
cancel

പമ്പ: രഹന ഫാത്തിമ അടക്കമുള്ളവരെ ഏതു വിധേനയും ശബരിമലയില്‍ കയറ്റാന്‍ ശ്രമിച്ചവരാണ് ഇന്ന് ഇരുമുടിക്കെട്ടുമായി മല കയറാന്‍ എത്തുന്നവരെ ക്രിമിനലുകളെ പോലെ അറസ്റ്റ് ചെയ്യുന്നതെന്ന് കെ.പി ശശികല. ശബരിമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത ശശികല ടീച്ചര്‍ പോലീസ് സ്റ്റേഷനില്‍ ഉപവാസ സമരം ആരംഭിച്ചു. നാമജപവുമായി നിരവധി സംഘ്പരിവാർ പ്രവർത്തകരാണ് പൊലീസ് സ്റ്റേഷന് പുറത്തു തടിച്ചു കൂടുന്നത്.

ഇരുമുടിക്കെട്ടേന്തി മല ചവിട്ടാനെത്തുന്ന ഭക്തരെ അയ്യപ്പനെന്നും, മാളികപ്പുറമെന്നും വിളിച്ചിരുന്ന കേരളത്തിലാണ് ഇന്ന് അവര്‍ വേട്ടയാടപ്പെടുന്നത്. സ്വന്തം ആചാരങ്ങള്‍ സംരക്ഷിക്കാനായി തെരുവിലേക്കിറങ്ങേണ്ടി വന്ന ജനങ്ങളെ പ്രതികാര നടപടികളോടെ തേടിപ്പിടിക്കുകയാണ് പൊലീസ്. എന്നാല്‍ പൊലീസിന്റെ ഇത്തരം നടപടികളില്‍ ഭയപ്പെടില്ല,മടക്കം ശബരിമലയില്‍ ദര്‍ശനം നടത്തി,അയ്യനു നെയ്യഭിഷേകം നടത്തിയിട്ട് മാത്രം- ശശികല ടീച്ചര്‍ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kp sasikala arrest sabarimala - sabarimala clash- kerala news
Next Story