Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാരിയൻകുന്നൻെറ പേര്​ വെബ്​സൈറ്റിൽ നിന്നും പിൻവലിച്ചെന്ന്​; മോദിക്ക്​ നന്ദിയുമായി ശശികല
cancel
Homechevron_rightNewschevron_rightKeralachevron_rightവാരിയൻകുന്നൻെറ പേര്​...

വാരിയൻകുന്നൻെറ പേര്​ വെബ്​സൈറ്റിൽ നിന്നും പിൻവലിച്ചെന്ന്​; മോദിക്ക്​ നന്ദിയുമായി ശശികല

text_fields
bookmark_border

പാലക്കാട്​: വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി, ആലി മുസ്​ലിയാർ എന്നിവരുടെ പേര്​ ഇന്ത്യൻ കൗൺസിൽ ഒാഫ്​ ഹിസ്​റ്റോറിക്കൽ റിസർച്ചിൻെറ വെബ്​സൈറ്റിൽ നിന്നും പിൻവലിച്ചെന്ന്​ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ നന്ദി അറിയിക്കുന്നതോടൊപ്പം​ പ്രതിഷേധം ഫലം കണ്ടെന്നും ശശികല ഫേസ്​ബുക്കിൽ കുറിച്ചു.

2019 മാർച്ചിൽ കേന്ദ്ര സാംസ്​കാരിക വകുപ്പിന്​ കീഴിലെ ഇന്ത്യൻ കൗൺസിൽ ഒാഫ്​ ഹിസ്​റ്റോറിക്കൽ റിസർച്ച്​ പുറത്തിറക്കിയ ഒൗദ്യോഗിക ഗ്രന്ഥമായ​ 'രക്​തസാക്ഷികളുടെ 'ഡിക്ഷ്​ണറി'യിൽ വാരിയം കുന്ന​െൻറയും ആലി മുസ്​ലിയാരുടേയും പേരുകൾ ഉൾപ്പെട്ടിരുന്നു​. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്​ ഗ്രന്ഥം പ്രകാശനം ചെയ്​തത്​.

ആസൂത്രിത പ്രചാരണങ്ങളിലൂടെ 'ഹിന്ദുവിരുദ്ധരായി' മുദ്രകുത്തിയ വാരിയൻകുന്നനും ആലി മുസ്​ലിയാരും അടക്കമുള്ളവർ കേന്ദ്ര സർക്കാരിൻെറ ഔദ്യോഗിക ഗ്രന്ഥത്തിൽ ഉൾപ്പെട്ടത്​ സംഘ്​പരിവാർ കേന്ദ്രങ്ങൾക്ക്​ തലവേദന സൃഷ്​ടിച്ചിരുന്നു. രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് 'മാപ്പിള ലഹളക്കാരെ' ഒഴിവാക്കണമെന്ന്​ ഹിന്ദു ഐക്യവേദി പ്രസ്​താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ്​ വെബ്​സൈറ്റിൽ നിന്നും ഇവരുടെ പേര്​ പിൻവലിച്ചെന്ന അവകാശവാദവുമായി ശശികല രംഗത്തെത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modikp sasikalavariyankunnan
Next Story