Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​ബ​രി​മ​ല​യി​ൽ...

ശ​ബ​രി​മ​ല​യി​ൽ ആ​ചാ​രം ലം​ഘി​ച്ചി​ട്ടി​ല്ലെന്ന്​ കെ.പി ശ​ങ്ക​ര​ദാ​സ്

text_fields
bookmark_border
ശ​ബ​രി​മ​ല​യി​ൽ ആ​ചാ​രം ലം​ഘി​ച്ചി​ട്ടി​ല്ലെന്ന്​ കെ.പി ശ​ങ്ക​ര​ദാ​സ്
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ താൻ ആ​ചാ​രം ലം​ഘി​ച്ചി​ട്ടി​ല്ലെന്നും ആ​ഴി തെ​ളി​യി​ക്കൽ ചടങ്ങി​​​െൻറ ഭാഗമായി പടികയറിയതാണെന്നും​ ദേ​വ​സ്വം​ബോ​ർ​ഡ് അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സ്. ​ഇരു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ പ​തി​നെ​ട്ടാം​പ​ടി ക​യ​റി​, ആ​ചാ​രം ലം​ഘിച്ചെന്ന വിവാദത്തിൽ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദർശനത്തിനായല്ല താൻ പതിനെട്ടാം പടികയറിയത്​. ആ​ഴി തെ​ളി​യി​ക്കാ​ൻ പോ​യ​പ്പോ​ൾ കൂ​ടെ പോ​യ​താ​ണ്. ബന്ധപ്പെട്ട അധികൃതർ ക്ഷണിച്ചതു പ്രകാരം ദേവസ്വം ബോർഡ്​ പ്രതിനിധി എന്ന രീതിയിലാണ്​ പോയത്. ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​തി​നെ​ട്ടാം​പ​ടി ക​യ​റി​യ​ത്. ചടങ്ങിനായി മേൽശാന്തിക്കൊപ്പം പതിനെട്ടാംപടി കയറിയ മറ്റുള്ളവർക്കും ഇരുമുടിക്കെട്ട്​ ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണയും അതിനു മുമ്പും ഇതേ ചടങ്ങ്​ നടന്നിട്ടുണ്ട്​. ആ​ചാ​ര​വും ച​ട​ങ്ങും ര​ണ്ടും ര​ണ്ടാ​ണ്​. നേരത്തെ മലചവിട്ടിയപ്പോള്‍ ഇരുമുടിക്കെട്ടുമായാണ് പടി കയറിയത്. ആചാര ലംഘനമുണ്ടായെങ്കിൽ പരിഹാരക്രിയ ചെയ്യാൻ തയാറാണെന്ന​ും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭക്തർക്ക്​ അടിസ്ഥാന സൗകര്യം ലഭിച്ചില്ലെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. കഴിഞ്ഞ ദിവസം സന്നിധാനത്ത് മുറികൾ ലഭ്യമാക്കാത്തത് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ്. ഒരു ദിവ​സത്തേക്കായി ശബരിമല നടതുറക്കു​േമ്പാൾ ഇതുവരെ ഇത്രയുമധികം ഭക്തർ ഉണ്ടായിട്ടില്ല. പമ്പയിലും സന്നിധാനത്തും നിർമാണ പ്രവർത്തനങ്ങൾ സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്​. അതിനാല്‍ പരിമിതമായ സൗകര്യങ്ങളില്‍ എല്ലാവര്‍ക്കും താമസമൊരുക്കുക എന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലകാല പൂജക്കായി നട തുറക്കു​േമ്പാഴേക്കും ശ​ബ​രി​മ​ല​യി​ൽ വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊളി​ക്ക​ണ​മെ​ന്നാ​ണ് നി​ലപാടെ​ന്നും ശ​ങ്ക​ര​ദാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ചി​ത്തി​ര ആ​ട്ട​ത്തി​രു​നാ​ളി​നാ​യി തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ന​ട തു​റ​ന്ന​പ്പോ​ഴാ​ണ് മേ​ൽ​ശാ​ന്തി എ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​ക്കൊ​പ്പം ​ശ​ങ്ക​ര​ദാ​സ് പ​തി​നെ​ട്ടാം​പ​ടി ഇ​റ​ങ്ങു​ക​യും പി​ന്നീ​ട് പ​ടി ക​യ​റു​ക​യും ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsDewasom boardKP Sankar DasSabarimala News
News Summary - KP Sankardas explains Sabarimala Controversy- Kerala news
Next Story