Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗാന്ധിയൻ കെ.പി.എ. റഹീം...

ഗാന്ധിയൻ കെ.പി.എ. റഹീം കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
ഗാന്ധിയൻ കെ.പി.എ. റഹീം കുഴഞ്ഞുവീണ്​ മരിച്ചു
cancel

പാനൂർ: ഗാന്ധിയനും പ്രഭാഷകനും എഴുത്തുകാരനും അധ്യാപകനുമായിരുന്ന കെ.പി.എ. റഹീം (69) അന്തരിച്ചു. മാഹി പുത്തലത്ത്​ ക് ഷേത്രത്തില്‍ മഹാത്മാഗാന്ധി സന്ദര്‍ശനം നടത്തിയതി​​​െൻറ 85ാം വാര്‍ഷികത്തോടനുബന്ധിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ കൗൺസിൽ ഓഫ് സർവിസ്​ ഓർഗനൈസേഷൻസ് സംഘടിപ്പിച്ച ഗാന്ധി സ്മൃതിയാത്രയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന തിനിടെ കുഴഞ്ഞു​ വീഴുകയായിരുന്നു. ഞായറാഴ്​ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

പി.ആർ. കുറുപ്പി​​​െൻറ കൂടെ സ ോഷ്യലിസ്​റ്റ്​ പാർട്ടിയിലും പിന്നീട്​ കോൺഗ്രസിലും പ്രവർത്തിച്ചുവെങ്കിലും അധികം വൈകാതെ കെ.പി.എ. റഹീം സജീവരാ ഷ്​ട്രീയത്തിൽ നിന്ന്​ മാറി. മുഴുവൻ സമയവും ഗാന്ധി ആശയ പ്രചാരണങ്ങൾക്കായി നീക്കി വെച്ചു. ഗാന്ധി യുവമണ്ഡലം, കേരള സ ർവോദയ മണ്ഡലം, ഹിന്ദ് സ്വരാജ് ശതാബ്​ദി സമിതി, കണ്ണൂർ ജില്ല ഗാന്ധി സ​​െൻറിനറി സൊസൈറ്റി എന്നിവയുടെ പ്രസിഡൻറായി പ്രവർത്തിച്ചു. ഗാന്ധിയൻ ആദർശങ്ങളുടെ പ്രചാരകനായി കേരളത്തിലും പുറത്തും വിദേശത്തും നിരവധി വേദികളിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.

പൈക്കാട്ട് അബൂബക്കറി​​​െൻറയും കുഞ്ഞിപ്പറമ്പത്ത് കുഞ്ഞാമിയുടെയും മകനായി 1948 ജൂൺ ഒന്നിന് പാനൂരിനടുത്ത പുത്തൂരിലാണ് ജനനം. ഗവ. എൽ.പി പുത്തൂർ, തിരുവാൽ യു.പി, പാനൂർ ഹൈസ്കൂൾ, നിർമലഗിരി കോളജ്, തലശ്ശേരി ട്രെയിനിങ്​ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മധുര കാമരാജ് സർവകലാശാലയിൽനിന്ന് ഗാന്ധി തത്ത്വചിന്തയിൽ ബിരുദാനന്തര ബിരുദം നേടി. പാനൂർ കെ.കെ.വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായിരുന്ന ഇദ്ദേഹം 2003ലാണ്​ വിരമിച്ചത്​.

നിലവിൽ നിത്യചൈതന്യ വേദി പ്രസിഡൻറും സുകുമാർ അഴീക്കോട് സാംസ്​കാരിക കേന്ദ്രം അംഗവുമാണ്. കെ. ജനാർദനൻ പിള്ള പുരസ്കാരവും സി.എച്ച്. മൊയ്തു മാസ്​റ്റർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ‘സർഗധാരയിലെ സാരസൗന്ദര്യങ്ങൾ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിത്യചൈതന്യം എന്ന ഗ്രന്ഥത്തി​​​െൻറ എഡിറ്ററായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ജലീൽ (മസ്​കത്ത്​), കബീർ, ലൈല (ഇരുവരും എം.ഇ.എസ് പബ്ലിക് സ്കൂൾ, പാനൂർ). മരുമക്കൾ: നാസർ (റൂറൽ സഹകരണ ബാങ്ക്, മട്ടന്നൂർ), ശബ്നാസ്, ജസ്മില. ഖബറടക്കം തിങ്കളാഴ്​ച രാവിലെ പത്തിന്​ പാനൂർ ജുമു അത്ത് പള്ളി ഖബർസ്ഥാനിൽ.



ആഗ്രഹം പോലൊരു വിടവാങ്ങൽ
കണ്ണൂർ: ഗാന്ധിയൻ മൂല്യങ്ങൾക്കും നന്മനിറഞ്ഞ നാടിനുമുള്ള പ്രവർത്തനങ്ങൾക്കായി അക്ഷീണ പ്രയത്​നം നടത്തിയ കെ.പി.എ. റഹീമി​​​െൻറ അന്ത്യവും ആഗ്രഹം പോലെ പ്രസംഗത്തിനിടെ. പ്രഭാഷകനും ഗാന്ധിയനുമായ റഹീം അസംഖ്യം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്​. പ്രസംഗങ്ങളുടെ എണ്ണമെടുത്താൽ റെക്കോഡായിരിക്കുമെന്ന്​ അദ്ദേഹവുമായി അടുത്ത്​ ബന്ധമുള്ളവർ പറയുന്നു. മാഹിയിൽ കെ.പി.എ. റഹീം കുഴഞ്ഞുവീണ്​ മരിക്കുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ എല്ലാവരുടെയും ഒാർമകളിലെത്തിയത്​ എം.എൻ. വിജയൻ മാഷി​​​െൻറ മരണമായിരുന്നു. 2007 ഒ​ക്​​ടോ​ബ​ർ മൂ​ന്നി​ന്​ തൃ​ശൂ​ർ പ്ര​സ്​​ ക്ല​ബി​ൽ വാർത്തസമ്മേളനത്തിനിടെയാണ്​ എം.എൻ. വിജയൻ കുഴഞ്ഞുവീണത്​.

മാഹി പുത്തലം ക്ഷേത്രത്തിലെ അരയാൽതറയോട്​ ​േചർന്നുനിന്ന് ​കെ.പി.എ. റഹീം സംസാരിക്കു​േമ്പാൾ അവസാന വാക്കുകളായിരിക്കുമെന്ന്​ കൂടെയുള്ളവർ കരുതിയില്ല. അത്രയും ഉർജ്വസലമായിരുന്നു പ്രസംഗം. ഗാന്ധിജി ഉയർത്തിയ മൂല്യങ്ങൾക്കെതിരെയും ഗാന്ധിസത്തിനെതിരെയുമുള്ള വെല്ലുവിളികളെ വിമർശിച്ചായിരുന്നു പ്രസംഗം. അരുന്ധതി റോയ്​ ഉൾപ്പെടെയുള്ളവർ ഗാന്ധിയെന്ന മഹാവൃക്ഷത്തിനുനേർക്ക്​ കല്ലെടുത്തെറിയുകയായിരുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു. പ്രസംഗം തുടരവേ തളർച്ച അനുഭവപ്പെട്ട അദ്ദേഹം, ഞാൻ ഒന്ന്​ ഇരിക്ക​െട്ട എന്നുപറഞ്ഞ്​ ഇരിക്കാൻ ശ്രമിക്കുന്നതിനിടെ തളർന്നുവീഴുകയായിരുന്നു. സഹപ്രവർത്തകർ താങ്ങി​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗാന്ധിസത്തെക്കുറിച്ചുള്ള സഞ്ചരിക്കുന്ന പാഠശാല കൂടിയായിരുന്നു അദ്ദേഹം. ഗാന്ധിജി മുന്നോട്ടുവെച്ച ആശയങ്ങളെക്കുറിച്ച്​ കുട്ടികളുമായും നിരന്തരം സംവദിച്ചിട്ടുണ്ട്​. പൊതുവേദികളിൽ സമകാലിക രാഷ്​ട്രീയത്തെ ഗാന്ധിയുടെ വീക്ഷണകോണിൽ വിലയിരുത്തുകയും വിമർശിക്കുകയും ചെയ്​തു​. എന്നാൽ, ആരെയും വിഷമിപ്പിക്കുന്ന തലത്തിലേക്ക്​ ഇത്​ മാറിയിരുന്നില്ല. അതുകൊണ്ടുതന്നെ വാക്കുകൾ എല്ലാവരും ബഹുമാനത്തോടെയാണ്​ കേട്ടതും. അവസാന നിമിഷം വരെയും മൂല്യാധിഷ്​ഠിതമായ പാതയിലായിരുന്നു സഞ്ചാരം. ഗാന്ധിയുടെ പാദസ്​പർശമേറ്റ മണ്ണിൽ തന്നെയായി അന്ത്യനിമിഷങ്ങളെന്നതും വെറും യാദൃച്ഛികതയായിരിക്കില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsGandhiyan deathK.P Raheem master
News Summary - K.P Raheem master death-Kerala news
Next Story