പീസ് സ്കൂൾ പൂട്ടുന്നതെന്തിനെന്ന് സർക്കാർ വ്യക്തമാക്കണം –കെ.പി.എ. മജീദ്
text_fieldsകൽപറ്റ: എറണാകുളത്ത് പ്രവർത്തിക്കുന്ന പീസ് ഇൻറർനാഷനൽ സ്കൂൾ പൂട്ടാനുള്ള തീരുമാനത്തിെൻറ കാരണം സർക്കാർ വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാരണം വ്യക്തമാക്കാതിരിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും സംസ്ഥാന വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള നീക്കത്തിെൻറ ഭാഗമായാണ് പീസ് സ്കൂളിനെതിരായ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രസർക്കാറിെൻറ കാവിവത്കരണം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലും നടപ്പാക്കുന്നു. മോഹൻ ഭാഗവത് കേരളത്തിലെ സ്കൂളിൽ പതാക ഉയർത്തിയതിൽ നടപടിയുണ്ടായില്ല. സ്കൂളുകളിൽ ആർ.എസ്.എസിന് ആയുധ പരിശീലനത്തിനുള്ള സൗകര്യമൊരുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
