Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പിന്നിൽ നിന്ന്...

'പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയാറല്ല'- കെ.പി അനിൽകുമാർ കോൺഗ്രസ് വിട്ടു

text_fields
bookmark_border
പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയാറല്ല- കെ.പി അനിൽകുമാർ കോൺഗ്രസ് വിട്ടു
cancel

തിരുവനന്തപുരം: കെ.പി.സി.സിയുടെ സംഘടന ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ 43 വർഷത്തെ കോൺഗ്രസ്​ ബന്ധം അവസാനിപ്പിച്ച്​ സി.പി.എമ്മിൽ. പാർട്ടിബന്ധം അവസാനിപ്പിക്കും മുമ്പ്​ അദ്ദേഹം നടത്തിയ വാർത്തസമ്മേളനത്തിൽ കോൺഗ്രസ്​ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ​െക്കതിരെ രൂക്ഷവിമർശനം നടത്തി. വാർത്തസമ്മേളനത്തിന്​ ​തൊട്ടുപിന്നാലെ എ.കെ.ജി സെൻററിലെത്തിയ അനിൽകുമാറിനെ മുതിർന്ന സി.പി.എം നേതാക്കൾ ചേർന്ന്​ സ്വീകരിച്ചു.

സംസ്ഥാന നേതൃത്വത്തിലുള്ളവർ ത​െൻറ രക്തത്തിനായി​ കാത്തിരിക്കുകയാണെന്നും പാർട്ടിയിൽ നീതി നിഷേധിക്കപ്പെടുമെന്ന്​ ഉറപ്പുള്ളതിനാലാണ്​ കോൺഗ്രസ്​ ബന്ധം അവസാനിപ്പിക്കുന്നതെന്നും അനിൽകുമാർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. കെ. സുധാകരന്​ സംഘ്​പരിവാർ മനസ്സാണ്​. താലിബാൻ അഫ്​ഗാനിസ്​താൻ പിടിച്ചെടുത്ത് പോലെയാണ്​ സുധാകരൻ കെ.പി.സി.സി പിടിച്ചത്​.

ദേശീയതലത്തിൽ കോൺഗ്രസി​െൻറ അസ്​തിത്വം നഷ്​ടപ്പെട്ടു. ജനങ്ങളുടെ പ്രതീക്ഷ​െക്കാപ്പം ഉയരാൻ കഴിയാത്ത കോൺഗ്രസ്​, മോദിയുടെ ജനദ്രോഹ നടപടികളിൽ പകച്ചുനിൽക്കുന്നതല്ലാതെ ക്രിയാത്മകമായി ഒന്നും ​െചയ്യുന്നില്ല. പാർട്ടിയെ ലിക്വിഡേറ്റ്​ ചെയ്യാനുള്ള കരാർ ചില നേതാക്കൾ ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ​മാന്യതയോടും അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ​െപാതുപ്രവർത്തനത്തിൽ തുടരുമെന്ന്​ മാത്രം വാർത്തസമ്മേളനത്തി​െൻറ തുടക്കത്തിൽ പറഞ്ഞ അനിൽകുമാർ, മതേതര ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സി.പി.എമ്മിൽ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നു​െവന്ന്​ അവസാനഘട്ടത്തിൽ അറിയിച്ചു.

കെ.പി. അനില്‍കുമാറിനെ പുറത്താക്കി

തിരുവനന്തപുരം: അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് കെ.പി. അനില്‍കുമാറി​െൻറ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന്​ പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരന്‍ എം.പി അറിയിച്ചു. കോണ്‍ഗ്രസില്‍ ഉന്നതപദവികള്‍ വഹിച്ച വ്യക്തിയാണ് അനില്‍കുമാര്‍. ഉത്തരവാദിത്തവും കടപ്പാടും പാര്‍ട്ടിയോട് കാണിക്കാന്‍ ബാധ്യതപ്പെട്ട അനില്‍കുമാറിനെപ്പോലുള്ള നേതാവി​െൻറ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ പ്രതികരണം ഗുരുതരമായ അച്ചടക്ക ലംഘനമായിട്ടാണ് കാണുന്നത്. അദ്ദേഹത്തെ പുറത്താക്കാനിരുന്നപ്പോഴാണ് രാജി​െവച്ചത്.

ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോഴിക്കോട് ഡി.സി.സി പ്രസിഡൻറ്​ പദവിയുമായി ബന്ധപ്പെട്ട് അനില്‍കുമാറിന് നിരാശാബോധം ബാധിച്ചിരുന്നു. കോഴിക്കോട് ഡി.സി.സി പ്രസിഡൻറ്​ പദവി അദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കിലും അത്തരം ഒരു ആവശ്യം പാര്‍ട്ടി ഘടകങ്ങളില്‍ നിന്നോ നേതാക്കളില്‍ നിന്നോ ഉയര്‍ന്നുവന്നില്ല. സംഘടന തെരഞ്ഞെടുപ്പ് വേണമെന്ന നിലപാട് തന്നെയാണ് ത​േൻറതെന്നും ഇക്കാര്യം എ.ഐ.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KP Anilkumar
News Summary - KP Anilkumar resigns from congress
Next Story