നിരോധിത വല ഉപയോഗിച്ച് മീന്പിടിത്തം: വലകള് പിടിച്ചെടുത്തു
text_fieldsവടകര: കുറ്റ്യാടി-മാഹി കനാലില് കോട്ടപ്പള്ളി ഭാഗത്ത് നാട്ടുകാര് നിരോധിത വല ഉപയോഗിച്ചു മീന്പിടിക്കുന്നതിനെതിരെ നടപടിയുമായി മറൈന് എന്ഫോഴ്സ്മെൻറ്, ഫിഷറീസ് ഡിപ്പാര്ട്മെൻറ് രംഗത്ത്. ഇവിടെ, നിന്നും മത്സ്യം പിടിക്കാനുപയോഗിച്ച 10എം.എമ്മിനു താഴെ കണ്ണി വലുപ്പമുള്ള വലകളാണ് പിടികൂടിയത്.
നിലവില് നിയമപ്രകാരം അനുവദിച്ച കണ്ണി വലുപ്പമുള്ള വല ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്താന് ഫിഷറീസ് ഡിപ്പാര്ട്മെൻറ് അനുവദിച്ച ലൈസന്സ് വേണം. കനാലില് വല ക്രോസ് ചെയ്തു കെട്ടി മത്സ്യം പിടിക്കുന്നത് മത്സ്യ സമ്പത്തില്ലാതാക്കുമെന്ന് അധികൃതര് പറഞ്ഞു. ഈ സാഹചര്യത്തില്, വരും ദിവസങ്ങളിലും പരിശോധന നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് മറൈന് എന്ഫോഴ്സ്മെൻറ് ഫിഷറീസ് ഡിപ്പാര്ട്മെൻറ് അധികൃതര് അറിയിച്ചു.
പരിശോധനക്ക് ഫിഷറീസ് അസി.ഡയറക്ടര് ജുഗുനു, മറൈന് എന്ഫോഴ്സ്മെൻറ് സബ് ഇന്സ്പെക്ടര് എ.കെ. അനീഷ്, സി.പി.ഒ. നിതിന്, ഫിഷറീസ് സ്റ്റാഫ് മുഹമ്മദ് ഷാ, വിപിന്ലാല് എന്നിവര് നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
