Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightപള്ളിയിൽ കയറി മർദനം:...

പള്ളിയിൽ കയറി മർദനം: പൊലീസി​​െൻറ നടപടി തെറ്റ്​ –കെ. മുരളീധരൻ എം.പി

text_fields
bookmark_border
പള്ളിയിൽ കയറി മർദനം: പൊലീസി​​െൻറ നടപടി തെറ്റ്​ –കെ. മുരളീധരൻ എം.പി
cancel
camera_alt

അടുക്കത്ത് നരയങ്കോട് ജുമാമസ്ജിദ് കെ. മുരളീധരൻ എം.പി സന്ദർശിച്ചപ്പോൾ

കു​റ്റ്യാ​ടി: പ​ള്ളി ഇ​മാ​മി​നും മു​ത​വ​ല്ലി​ക്കും പൊ​ലീ​സ് മ​ർ​ദ​ന​മേ​റ്റ ന​ര​യ​ങ്കോ​ട് ജു​മാ​മ​സ്ജി​ദ് കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി സ​ന്ദ​ർ​ശി​ച്ചു.

പെ​രു​ന്നാ​ൾ ദി​വ​സം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ക്ക​ണം എ​ന്നു​പ​റ​യാ​ൻ​വ​ന്ന പ​ള്ളി​യി​ലെ മു​സ്​​ലി​യാ​രെ​യും മു​ത​വ​ല്ലി​യെ​യും കു​റ്റ്യാ​ടി സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ർ​ദി​ച്ച​ത് തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്ന് എം.​പി പ​റ​ഞ്ഞു.

പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച​വ​രെ ത​ല്ലു​ന്ന ന​ട​പ​ടി ഒ​രു നി​ല​ക്കും ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ൺ കു​മാ​റും മ​റ്റു നേ​താ​ക്ക​ളും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല എം.​എ​ൽ.​എ​യും യു.​ഡി.​എ​ഫ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ​ള്ളി ഭാ​ര​വാ​ഹി​യെ​യും ജീ​വ​ന​ക്കാ​ര​നെ​യും മ​ർ​ദി​ച്ച പൊ​ലീ​സ് ന​ട​പ​ടി​യി​ൽ എം.​എ​ൽ.​എ പ്ര​തി​ഷേ​ധി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ.​കെ. വി​ജ​യ​ൻ എം.​എ​ൽ.​എ മ​ർ​ദ​ന​മേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ചു.

പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം

കു​റ്റ്യാ​ടി: പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ടു​ക്ക​ത്ത് ന​ര​യ​ങ്കോ​ട്ട് ജു​മാ​മ​സ്ജി​ദി​ൽ മു​ത​വ​ല്ലി ശ​രീ​ഫി​നെ​യും ഇ​മാം സു​ലൈ​മാ​ൻ മു​സ്‌​ലി​യാ​രെ​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മേ​ഖ​ല​യി​ലെ 15 മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ൾ ഒ​പ്പി​ട്ട നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി, ഡി.​ജി.​പി എ​ന്നി​വ​ർ​ക്ക് ന​ൽ​കി.

സി.​ഐ​ക്കെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ശ​രീ​ഫ് റൂ​റ​ൽ എ​സ്.​പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സി.​ഐ ശ​നി​യാ​ഴ്ച മു​ത​ൽ അവധിയിലാ​ണ്.മു​സ്​​ലിം​ലീ​ഗ്​ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി, സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി, കോ​ൺ​ഗ്ര​സ് കാ​വി​ലു​മ്പാ​റ ബ്ലോ​ക്ക്, യു.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​ടു​ക്ക​ത്ത് ഹ​ൽ​ഖ, അ​ടു​ക്ക​ത്ത് മു​സ്​​ലിം ജ​മാ​അ​ത്ത്, സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്​​മ​െൻറ്, എ​സ്.​ഐ.​ഒ കു​റ്റ്യാ​ടി ഏ​രി​യ, മ​ണ്ണൂ​ർ മ​ഹ​ല്ല് ക​മ്മി​റ്റി, കു​ളി​ക്കു​ന്ന്​ പാ​റ മ​ഹ​ല്ല് ക​മ്മി​റ്റി തു​ട​ങ്ങി​യ സം​ഘ​ട​ന​കൾ സംഭവത്തിൽ പ്ര​തി​ഷേ​ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuttiyadik muraleedharanpolice brutalitypoliceattack inside mosquekozhikode News
Next Story